എനിക്ക് ഏറ്റവും സങ്കടം സിനിമയിലെത്തിയതിന് ശേഷം പരാജയപ്പെട്ടതാണെന്ന് അപ്പാനി ശരത്. മൂവിവേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അപ്പാനി ശരത് തന്റെ സങ്കടങ്ങളെക്കുറിച്ച് പറഞ്ഞത്.
അപ്പാനി ശരത്തിന്റെ വാക്കുകള്‍…
എനിക്ക് ഏറ്റവും സങ്കടമായത് സിനിമയിലെത്തിയതിന് ശേഷം പരാജയപ്പെട്ടതാണ്. എനിക്ക് അത് വലിയ അടിയായിപ്പോയി. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും, അച്ഛനമ്മാര്‍ക്കും മാത്രം അറിയാവുന്ന കാര്യമാണ്. പലപ്പോഴും എന്റെ അച്ഛനും അമ്മയും ഭാര്യയും അടുത്ത സുഹൃത്തുക്കളും ഭാര്യയുടെ വീട്ടുകാരും ചോദിക്കുന്നത് നീ എന്തിനാണ് വിഷമിക്കുന്നത്. അടുത്ത സിനിമ വരുമല്ലോ? നീ കാത്തിരിക്ക്. അങ്കമാലി ഡയറീസിന് ശേഷം എനിക്കറിയില്ല, നല്ല സിനിമയാണോ മോശം സിനിമയാണോയെന്ന് തിരിച്ചറിയില്ലായിരുന്നു.
അഭിനയത്തിനോടുള്ള ഭ്രാന്തുണ്ടായിരുന്നു. വിളിക്കുമ്പോള്‍ പോയി അഭിനയിക്കും. അവിടെയൊക്കെ പണി കിട്ടി. നല്ല സിനിമകളില്‍ നിന്ന് ഒഴിവാക്കല്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുന്നു ഇടയ്ക്കാണ്. കുറച്ച് നാള്‍ മുമ്പ് വരെ സിനിമയില്‍ നിന്ന് വിളികള്‍ കുറവായിരുന്നു. പക്ഷേ ആ സമയത്ത് തമിഴില്‍ നിന്ന് വിളിക്കുമായിരുന്നു, ചെയ്ത് തുടങ്ങി.
അതേസമയം, സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ക്യാമ്പസ് ചിത്രമാണ് ‘പോയിന്റ് റേഞ്ച്’. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ശരത് അപ്പാനിയുടെ ‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകര്‍ക്കു സമ്മാനിക്കുക.
ശരത് അപ്പാനി, റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ ( ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാണ്.
മിഥുന്‍ സുബ്രന്റെ കഥയ്ക്ക് ബോണി അസ്സനാര്‍ തിരക്കഥ രചിച്ചിരിക്കുന്നു. ടോണ്‍സ് അലക്സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. സഹനിര്‍മ്മാണം സുധീര്‍ ത്രീഡി ക്രാഫ്റ്റ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേര്‍ന്നാണ്. ഇവരുടെ വരികള്‍ക്ക് പ്രദീപ് ബാബു, ബിമല്‍ പങ്കജ്, സായി ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈണം പകര്‍ന്നിരിക്കുന്നത്.
നേരത്തെ ചിത്രത്തിലെ ‘കുളിരേ കനവേ’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഫ്രാന്‍സിസ് ജിജോ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിമല്‍ പങ്കജ് ആണ്. ഐരാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അതുപോലെത്തന്നെ ചിത്രത്തിലെ ‘തച്ചക്ക് മച്ചക്ക് ‘എന്ന ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. പ്രദീപ് ബാബു സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അന്‍വര്‍ സാദത്താണ് . അജയ് ഗോപാലിന്റേതാണ് വരികള്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹോച്ചിമിന്‍ കെ സി, അസോസിയേറ്റ് ക്യാമറമാന്‍:ഷിനോയ് ഗോപിന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവി നായര്‍ , അസോസിയേറ്റ് ഡയറക്ടേര്‍സ്: അനീഷ് റൂബി, പോള്‍ ബെന്‍ജമിന്‍, കലാസംവിധാനം: ഷെരീഫ് സികെഡിഎന്‍, മ്യൂസിക് : പ്രദീപ് ബാബു , ബിമല്‍ പങ്കജ്, സായി ബാലന്‍ , ആക്ഷന്‍: റണ്‍ രവി, കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കര്‍, സ്പ്രിംഗ്, മനു , മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്, കോസ്റ്റുംസ്: അനില്‍ കോട്ടൂളി , ബിജിഎം :സായിബാലന്‍, സ്റ്റില്‍സ്: പ്രശാന്ത് ഐഐഡിയ , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നികേഷ് നാരായണ്‍ ,ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍, പിആര്‍ഒ : ശബരി.