‘ദളപതി 68’ൽ നായികയായി ആര്? മീനാക്ഷി ചൌധരിയെന്ന് അഭ്യൂഹങ്ങൾ

0
179

രാധകരൊട്ടാകെ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തുമ്പോൾ അത്രയ്ക്കും ആകാംഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതെ സമയം വിജയിയുടെ മറ്റൊരു ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും ആരാധകർക്ക് ആവേശം പകരുകയാണ്. സംവിധായകൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദളപതി 68’ ആണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.

ഇന്ന് രാവിലെയാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. അതോടെ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾക്കു ഇതോടെ തുടക്കമായി. നാളെ ചെന്നൈയില്‍ ചിത്രീകരണത്തിനും തുടക്കമാവും. ചിത്രത്തിലെ ​ഗാനമാണ് ആദ്യം ചിത്രീകരിക്കുക എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. വിദേശത്താവും രണ്ടാമത്തെ ഷെഡ്യൂള്‍ ഉണ്ടാവുക . ആക്ഷന്‍ ത്രില്ലറെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുകയെന്നും സൂചനകൾ പറയുന്നുണ്ട് . ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍റെ ഭാ​ഗമായി കഴിഞ്ഞ മാസം വെങ്കട് പ്രഭുവിനൊപ്പം വിജയ് ലോസ് ഏഞ്ചല്‍സില്‍ എത്തിയിരുന്നു. അവിടെവച്ച് വിജയിയുടെ 3ഡി വിഎഫ്എക്സ് സ്കാനിംഗും നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളെല്ലാം തരംഗമായിരുന്നു.

ചിത്രത്തിന്‍റെ നായികയെ സംബന്ധിച്ചും ചില വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നുണ്ട് . ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ക്കുതന്നെ നായികയാവുന്നത് ആരെന്നത് സംബന്ധിച്ച അഭ്യൂഹങ്ങളും പുറത്തെത്തിയിരുന്നു. ജ്യോതിക, സ്നേഹ, പ്രിയങ്ക മോഹന്‍ എന്നിവരുടെ പേരുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രധാനമായും പ്രചരിച്ചിരുന്നത്. എന്നാല്‍ ഇവരാരുമല്ല ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും മറിച്ച് താരതമ്യേന പുതുമുഖമായ മറ്റൊരാള്‍ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. വിജയ് ആന്‍റണി നായകനായ കൊലൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി മീനാക്ഷി ചൌധരിയുടെ പേരാണ് ഇത് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകളില്‍ കൂടുതലും ചർച്ചാവുന്നത്.

2019 ല്‍ പുറത്തെത്തിയ ‘അപ്സ്റ്റാര്‍ട്സ്’ എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിലൂടെ ആയിരുന്നു മീനാക്ഷിയുടെ അരങ്ങേറ്റം. പിന്നീട് ‘ഇച്ചട വഹനമുലു നിലുപറഡു’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ച് . തമിഴില്‍ ‘സിംഗപ്പൂര്‍ സലൂണ്‍’ എന്ന ചിത്രവും താരത്തിന്റേതായി പുറത്തെത്താനുണ്ട്. അതേസമയം മീനാക്ഷിയുടെ കാസ്റ്റിം​ഗ് സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല.

അതേസമയം , ‘ലിയോ’യിലെ ‘ബഡാസ്’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മിന്നൽ വേഗത്തിലാണ് ഗാനം യുട്യൂബിൽ ട്രെൻഡിങ്ങായത് . വളരെ പെട്ടന്നുതന്നെ മില്യൺ കാഴ്ചക്കാരെയും ഗാനം നേടി. ഇപ്പൊൾ പതിനാറ് മില്യണും കടന്ന് യുട്യൂബിൽ ട്രെൻഡിങ്ങിൽ തന്നെ നിൽക്കുകയാണ് ഗാനം.

LEAVE A REPLY

Please enter your comment!
Please enter your name here