‘വിരുമന്‍’, ‘പൊന്നിയിന്‍ സെല്‍വന്‍’, ‘സര്‍ദാര്‍’ എന്നിങ്ങനെ ഹാട്രിക് വിജയം നേടിയ നടന്‍ കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ് ജപ്പാന്‍. എഴുത്തുകാരനും സംവിധായകനുമായ രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങി. വിചിത്ര ലുക്കിലാണ് കാര്‍ത്തിയുടെ ടീസറില്‍ പ്രതൃക്ഷപ്പെടുന്നത്. സ്വര്‍ണ്ണ നിറത്തിലുള്ള വസ്ത്രവും വിചിത്രമായ ഹെയര്‍സ്‌റ്റൈലിലുമാണ് കതാരത്തിനെ കാണാം. ചിത്രത്തിലെ കഥാപാത്രങ്ങള്‍ വിളിക്കുന്നത് ജപ്പാന്‍ എന്നാണ്. വളരെ കഴിവുള്ള ഒരു കള്ളനാണ്. വലിയ കവര്‍ച്ചകള്‍ നടത്തിയിട്ടുള്ളതായിട്ടാണ് ടീസറില്‍ കാണുന്നത്.ഈ സിനിമയില്‍ കാര്‍ത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.
‘ ശകുനി ‘, ‘ കാഷ്‌മോര ‘, ‘ ധീരന്‍ അധികാരം ഒന്ന് ‘, ‘ കൈതി ‘, ‘ സുല്‍ത്താന്‍ ‘ എന്നീ അഞ്ച് കാര്‍ത്തി ഹിറ്റുകളുടെ തുടര്‍ച്ചയായി ഡ്രീം വാരിയര്‍ പിക്ചര്‍സ് നിര്‍മ്മിക്കുന്ന, കമ്പനിയുടെ ആറാമത്തെ കാര്‍ത്തി ചിത്രമാണ് ‘ ജപ്പാന്‍ ‘. കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയായ ‘ ജപ്പാന്‍’ ബ്രഹ്‌മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.
തെലുങ്കില്‍ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീര്‍ത്തി നേടിയ നടന്‍ സുനില്‍ ഈ സിനിമയിലൂടെ തമിഴില്‍ ചുവടു വെക്കുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന ‘പുഷ്പ’ യില്‍ ‘മംഗളം സീനു’ എന്ന വില്ലന്‍ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനില്‍. ‘ഗോലി സോഡ’, ‘കടുക് ‘ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഛായഗ്രാഹകന്‍ വിജയ് മില്‍ട്ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പൊന്നിയിന്‍ സെല്‍വനിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. അനല്‍ അരസ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു. സംവിധായകന്‍ രാജു മുരുകന്‍ – കാര്‍ത്തി – ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കൂട്ടു കെട്ടില്‍ നിന്നും വരുന്ന സിനിമയാണ് ‘ ജപ്പാന്‍ ‘ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നു.
വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. . ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യും. തൂത്തുക്കുടിയിലും, കേരളത്തിലുമായി ചിത്രീകരണം നടന്നത്. പി ആര്‍ ഒ -സി. കെ.അജയ് കുമാര്‍
അതേസമയം, കൊമ്പന്‍, പൊന്നിയിന്‍ സെല്‍വന്‍ 1, സര്‍ദാര്‍ എന്നീ മൂന്ന് ബാക്ക്-ടു-ബാക്ക് ഹിറ്റുകളുമായി നടന്‍ കാര്‍ത്തിക്കിന് കഴിഞ്ഞ വര്‍ഷം ഭാഗ്യവര്‍ഷമായിരുന്നു. എന്നാല്‍ പൊന്നിയിന്‍ സെല്‍വന്‍ 2 ന് ആദ്യ ഭാഗത്തിന്റെ അത്ര വിജയം നേടിയിരുന്നില്ല. അതിനിടയില്‍ കാര്‍ത്തിക്ക് അതിനിടയില്‍ റിലീസൊന്നും ഉണ്ടായില്ല. ജപ്പാന്റെ ടീസര്‍ താരത്തിന്റെ ജന്മദിനത്തില്‍ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് പുറത്ത് വിട്ടിരുന്നു.
ആരാണ് ജപ്പാന്‍ എന്ന ചോദ്യവുമായി നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ടീസര്‍ പുറത്തിറങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങിയ ജപ്പാന്റെ മലയാളം ടീസറും അണിയറക്കാര്‍ പുറത്തു വിട്ടിരുന്നു.’ ആരാണു ജപ്പാന്‍ ? അവന് കുമ്പസാരത്തിന്റെ ആവശ്യമില്ല. ദൈവത്തിന്റെ അതിശയ സൃഷ്ടികളില്‍ അവനൊരു ഹീറോയാണ് .’ എന്നാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്.