രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ‘അനിമല്‍’ ടീസര്‍ ഇറങ്ങി. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ശാന്തനായ ഫിസിക്‌സ് അധ്യാപകനില്‍ നിന്നും ക്രൂരനായ ഗ്യാങ്സ്റ്റായി എത്തുന്ന രണ്‍ബീറിനെ സിനിമയില്‍ കാണാം.
രണ്‍ബീറിന്റെ അച്ഛനായി അനില്‍ കപൂര്‍ എത്തുന്നു. ബോബി ഡിയോള്‍ ആണ് വില്ലന്‍. രശ്മിക മന്ദാന നായികയാകുന്നു. ‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിങ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും ‘അനിമല്‍’ പ്രദര്‍ശനത്തിന് എത്തുന്നത്. ടീ സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഡിസംബര്‍ ഒന്നിനാണ് റിലീസ്.
അതേസമയം, രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ആനിമല്‍’ലിന്റെ നേരത്തെ പ്രിടീസര്‍ ഇറങ്ങിയിരുന്നു. തന്നെ അക്രമിക്കാനെത്തുന്ന ആളുകളെ മഴു കൊണ്ട് വെട്ടി വീഴ്ത്തുന്ന രണ്‍ബീറിനെ ടീസറില്‍ കാണാം. പഞ്ചാബി ഗാനവും പാശ്ചത്തലത്തില്‍ മുഴങ്ങുന്നുണ്ട്. രക്തം പുരണ്ട് കയ്യില്‍ ഒരു മഴുവുമായി നില്‍ക്കുന്ന രണ്‍ബീര്‍ കപൂറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് നേരത്തെ പുറത്തുവിട്ടിരുന്നത്.
അതേ രംഗങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ രംഗങ്ങളിലും കാണിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും ‘ആനിമല്‍’ പ്രദര്‍ശനത്തിന് എത്തുന്നത്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അച്ഛനും മകനും തമ്മിലുള്ള പ്രശ്‌നങ്ങളും ചിത്രത്തില്‍ എടുത്തുകാണിക്കുന്നുണ്ട്.
രണ്‍ബീര്‍ കപൂര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ബോബി ഡിയോളാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബോബി ഡിയോളിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു അണിയറപ്രവര്‍ത്തകര്‍. ചോരവാര്‍ന്ന മുഖവുമായി നില്‍ക്കുന്ന ബോബിയാണ് ക്യാരക്ടര്‍ പോസ്റ്ററില്‍. മുമ്പൊന്നു കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തനായ പ്രതിനായകനായിട്ടാണ് നടന്‍ ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഒരു കോടാലിയുമായി രണ്‍ബീര്‍ കപൂര്‍ മുഖം മൂടിധാരികളുമായി സംഘട്ടനം നടത്തുന്ന പ്രീ ടീസര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഡിസംബര്‍ 1 ന് റിലീസ് ചെയ്യും. അനില്‍ കപൂറിന്റെയും രശ്മിക മന്ദാനയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.