”ഇത് പൊളിക്കും”…. ; ‘തീപ്പൊരി ബെന്നി’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
188

ർജുൻ അശോകൻ നായക കഥാപാത്രമായെത്തുന്ന “തീപ്പൊരി ബെന്നി’യുടെ  സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.അർജുൻ അശോക്,ജഗതീഷ്‌,ഫെമിന ജോർജ്,ഷാജു ശ്രീധർ എന്നിവർ ഉൾക്കൊള്ളുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.മുണ്ട് മടക്കി കുത്തി ഗൗരവ ഭാവത്തിലാണ് അർജുൻ അശോക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Arjun Ashokan (@arjun_ashokan)

ഒരു സാധാരണ കർഷകരുടെ ഗ്രാമത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതി കൊണ്ടുനടക്കുന്ന വട്ടക്കുട്ടയിൽ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെ മകൻ ബെന്നിയുടേയും ജീവിത സന്ദര്ഭങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടാണ് ഒരു കുടുംബ പശ്ചാത്തലത്തിൽ “തീപ്പൊരി ബെന്നി എന്ന ചിത്രം ഒരുങ്ങുന്നത്.തനി നാട്ടിൻപുറത്തുകാരനായാണ് ചിത്രത്തിൽ ബെന്നി എന്ന കഥാപാത്രത്തെ അർജുൻ അശോകൻ അവതരിപ്പിക്കുന്നത്. ‘മിന്നൽ മുരളി’യിലൂടെ ശ്രദ്ധേയയായ നടിയാണ് ഫെമിന ജോർജ് . ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫെമിനയാണ്.മലയാളി പ്രേക്ഷകർക്കിടയിൽ വലിയ വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ ഒക്കെ. ഈ സിനിമകൾക്ക് തിരക്കഥ രചിച്ച ജോജി തോമസും വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ഒന്നിച്ചാണ് സിനിമയുടെ എഴുത്തും സംവിധാനവും നിർവഹിക്കുന്നത്.ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് ചിത്രം നിർമ്മിക്കുന്നത് . സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്.

റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ എന്നിവരാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ് . ബെക്കർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് സൂരജ് ഇ എസ്ആണ് . ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ എഡിറ്റർ.അർജുൻ അശോകൻ ചിത്രങ്ങളിൽ 2023-ൽ മലയാള സിനിമയ്ക്ക് ലഭിച്ച ആദ്യത്തെ ഹിറ്റായിരുന്നു രോമാഞ്ചം. ഫെബ്രുവരി 3 ന് ആയിരുന്നു ചിത്രം റിലീസിന് എത്തിയത്. നിരവധി ദിവസം രോമാഞ്ചം തീയേറ്ററുകളിൽ വിജയഗാഥ തുടർന്നു. 50 ദിവസങ്ങൾക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയ ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.തീയേറ്ററുകളിൽ ലഭിച്ച വലിയ സ്വീകാര്യത ചിത്രത്തിന് ഒടിടിയിലും ലഭിച്ചു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here