‘വിജയ്’യെ വച്ച് ഒരു സിനിമ ചെയ്യാൻ പ്ലാനുണ്ട്’: ഗോകുലം ഗോപാലൻ

0
168

വിജയെ’ വച്ച് ഒരു സിനിമ ചെയ്യാൻ പ്ലാനുണ്ട്, ആഗ്രഹവുമുണ്ട് പക്ഷേ വിജയുടെ ഒരു സിനിമ എടുക്കുമ്പോൾ സാധാരണ ഒരു ചെറിയ സിനിമ എടുക്കാൻ പറ്റില്ല എന്ന് ഗോകുല൦ ഗോപാലൻ. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗോകുലം ഗോപാലന്റെ വാക്കുകൾ…

വിജയെ വച്ച് ഒരു സിനിമ ചെയ്യാൻ പ്ലാനുണ്ട്, ആഗ്രഹവുമുണ്ട് പക്ഷേ വിജയുടെ ഒരു സിനിമ എടുക്കുമ്പോൾ സാധാരണ ഒരു ചെറിയ സിനിമ എടുക്കാൻ പറ്റില്ല. ഏതിനും ഒരു പ്രതീക്ഷ നല്ലതാണ്, നമുക്ക് ഇത് ചെയ്യാൻ പറ്റും നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഒരിക്കലും ചിന്തിക്കരുത്. ഞാൻ മനസ്സിലാക്കിയിടത്തോളം ഒരു മനുഷ്യന്റെ ചിന്ത അല്ലെങ്കിൽ പ്രവൃത്തി ശരിയാണെങ്കിൽ അവന്റെ നന്മയുള്ള പ്രവർത്തനത്തിൽ കൂടി ഏതു കാര്യം ഓർത്തുകഴിഞ്ഞാലും അവന് വിജയിക്കാൻ സാധിക്കും. തിന്മ ചെയ്യുമ്പോൾ ചിലപ്പോൾ അവൻ വിജയിക്കില്ല. പക്ഷേ നന്മയോടുകൂടി അവനാൽ സാധിക്കുന്ന കാര്യം അത് ഒരു തീരുമാനം എടുത്ത് പ്രവർത്തിക്കുകയാണെങ്കിൽ അവന് സാധിക്കും എന്നുളളതാണ് എന്റെ വിശ്വാസം.

അതേസമയം, തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ലിയോ’യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം മൂവീസ് ആണ്. തുടക്കം മുതൽതന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതൽ തുകയുമായി മുന്നിൽ നിൽക്കുന്നത് ഗോകുലം ഗോപാലനായിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാവും കേരളത്തിൽ ലിയോ പ്രദർശനത്തിന് എത്തിക്കുക എന്നത് ഉറപ്പായിരുന്നു.

പൊന്നിയിൻ സെൽവൻ കേരളത്തിലെത്തിച്ചത് ഗോകുലം മൂവീസ് ആയിരുന്നു. തെന്നിന്ത്യക്കു പുറമെ കേരളത്തിലും പൊന്നിയിൻ സെൽവൻ വൻ വിജയം നേടിയിരുന്നു. അതുകൊണ്ടുതന്നെ ശ്രീ ഗോകുലം മൂവീസിന്റെ അടുത്ത ചിത്രം “ലിയോ” ആകുമെന്ന് സൂചന ഉണ്ടായിരുന്നു. മറ്റ് അന്യഭാഷയിൽ നിർമാതാക്കൾക്ക് കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് നൽകാൻ പ്രത്യേക താല്പര്യവുമുണ്ട്. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളാണുള്ളത്. കേരളത്തിൽ വിതരണാവകാശം ഏറ്റെടുക്കുമ്പോൾ ചിത്രത്തിന് കേരളത്തിൽ വമ്പൻ പ്രൊമോഷനാണ് നൽകുന്നത്.

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷൻ പരിപാടികൾ ആദ്യം തുടങ്ങിയത് കേരളത്തിൽ നിന്നായിരുന്നു. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകർക്കും നൽകിയ വരവേൽപ്പ് തമിഴ്നാട്ടിൽ പോലും ചർച്ചയായിരുന്നു. സാമ്പത്തിക കാര്യങ്ങളിലുളള കൄത്യനിഷ്ഠയാണ് ഗോകുലം മൂവീസിനെ വേറിട്ട് നിർത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹസൻ ചിത്രം ഇൻഡ്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത.

 

LEAVE A REPLY

Please enter your comment!
Please enter your name here