നിങ്ങള്‍ റിവ്യൂ കണ്ടിട്ട് സിനിമ കാണാന്‍ വന്നാലും ഒരു പ്രശ്‌നവുമില്ലെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ചിറ്റാ മൂവിയുടെ ആദ്യത്തെ ഷോയ്ക്ക് തീയേറ്ററിലെത്തിയപ്പോഴാണ് നടന്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. ഈ സിനിമ കുടുംബത്തോടൊപ്പം കാണണം. ഈ സിനിമ ഫാമിലി ത്രില്ലറാണ്. കേരളത്തിലുള്ളവര്‍ക്കെല്ലാം ഈ സിനിമ ഇഷ്ടപ്പെടും. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റ വിതരണാവകാശം എടുത്തിരിക്കുന്നത്. ഇതുപോലൊരു ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്ന് ഗോകുലം ഗോപാലന്‍ സാര്‍ പറഞ്ഞു. കേരളത്തിലുള്ളവരെല്ലാം സിനിമയെ പ്രോത്സാഹിപ്പിക്കുന്നവരാണ്. എന്റെ കരിയറിലെ മികച്ച സിനിമയാണിത്. എല്ലാവരുടെയും പിന്തുണയുണ്ടാകണം. സംവിധായകന്‍ അരുണ്‍കുമാര്‍, നിമിഷ, അഞ്ജലി നായര്‍, ഞാനുമുണ്ട് ഈ സിനിമയില്‍. എല്ലാവരും തീയേറ്ററില്‍ പോയി സിനിമ കാണണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
സിദ്ധാര്‍ത്ഥ് സാറിന് ഭയങ്കര ആത്മവിശ്വാസമാണ് ചിത്രത്തിനെക്കുറിച്ച്. സിനിമ ഇതുവരെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു ഞാന്‍ സിനിമ കണ്ടത്. രണ്ട് പെണ്‍കുട്ടികള്‍ ഉള്ളത് കൊണ്ടാണെന്ന് പറഞ്ഞാണ് നടി അഞ്ജലി നായര്‍ സംസാരിച്ചത്. എല്ലാവരും സിനിമ കാണണം, സിനിമയെ പിന്തുണയ്ക്കണം, പ്രശംസ അര്‍ഹിക്കുന്ന സിനിമയാണിതെന്നും നടി അഞ്ജലി പറഞ്ഞു.
നമ്മള്‍ എല്ലാവരും സിനിമ കണ്ടു. എല്ലാവരും കുടുംബമൊത്ത് കാണാവുന്ന സിനിമയാണ്. അതിനൊടൊപ്പം മികച്ച കലാമൂല്യമുള്ള സിനിമയും ക്രൈംത്രില്ലറും കൂടിയാണ്. ഈ ചിത്രം നിര്‍മ്മിക്കാനും അഭിനയിക്കാനുമുള്ള ധൈര്യം കാണിച്ചതിന് എന്റെ പ്രത്യേക അഭിനന്ദനം അറിയിക്കുന്നു. തീയേറ്ററില്‍ പോയി കാണാവുന്ന സിനിമയാണ്. ചില കഥാപാത്രങ്ങളില്‍ കൂടി സഞ്ചരിച്ച് പോകുമ്പോള്‍ ചിലരെ നമുക്ക് ഇടിക്കാന്‍ വരെ തോന്നും. ചിലരോട് സഹതാപം തോന്നീ. തീയേറ്ററില്‍ പോയി കാണേണ്ട സിനിമയാണ്. നിങ്ങളെല്ലാവരും ഉറപ്പായിട്ടും തീയേറ്ററില്‍ പോയി സിനിമ കാണണമെന്നും നടന്‍ ആന്റണി വര്‍ഗ്ഗീസ് പറഞ്ഞു.
സിദ്ധാര്‍ത്ഥാണ് ഈ സിനിമ നിര്‍മ്മിച്ചത്. മികച്ച സിനിമയാണിത്. എല്ലാവരും തീയേറ്ററില്‍ പോയി കാണണമെന്നും നടന്‍ ഉണ്ണി ലാലു പറഞ്ഞു.
അതേസമയം, തമിഴ് നടന്‍ സിദ്ധാര്‍ഥ് നായകനാകുന്ന ‘ചിറ്റ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സിനിമയുടെ മലയാളം ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കിയത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ സിദ്ധാര്‍ഥിന്റേത് ഏറെ വ്യത്യസ്തമായ ഒരു വേഷമാണ്.
ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുണ്‍ കുമാര്‍ ആണ് സംവിധായകന്‍. എറ്റാക്കി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീഗോകുലം മൂവീസ് ആണ്. സെപ്തംബര്‍ 28ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
അതേസമയം, ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഗോകുലം മൂവീസ് ആണ്. കേരളത്തില്‍ ഈ സിനിമ ഗോകുലം മൂവീസ് റിലീസ് ചെയ്യുന്നത് ഗോകുലം ഗോപാലന്‍ സാര്‍ എനിക്ക് 100 ല്‍ 80 മാര്‍ക്ക് തന്നപോലെയാണ്. കാരണം അദ്ദേഹം എല്ലാ പടവും കേരളത്തില്‍ വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇവര്‍ ‘ചിറ്റ’ എന്ന സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞത്, ‘ഇതുപോലെയൊരു സിനിമ ഞാന്‍ കണ്ടിട്ടില്ല, കേരളത്തില്‍ വലിയ ഹിറ്റാകും’ എന്ന്.
സിനിമ നല്ലതാണെങ്കില്‍ ഹിറ്റാകും, പക്ഷേ അത് മറികടന്ന് സിനിമ സൂപ്പര്‍ഹിറ്റാകാനുള്ള കാരണം എന്താണെന്നു വച്ചാല്‍ ഒരു കുടുംബം ഈ സിനിമ കണ്ടാല്‍ അത് അവര്‍ക്ക് ജീവിതവുമായി ബന്ധപ്പെടുത്താന്‍ കഴിയും. സമൂഹത്തിലെ കുടുംബബന്ധങ്ങള്‍ ഈ പടത്തില്‍ വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്ന് സിദ്ധാര്‍ഥ് വ്യക്തമാക്കിയിരുന്നു.