ചാവേറിലേക്ക് വരുമ്പോൾ ചാക്കോച്ചൻ ഭയങ്കര വ്യത്യസ്തമായൊരു ഗെറ്റപ്പിലോട്ട് പോവുകയാണ്. ഡിസൈൻ ചെയ്തുവച്ചിരിക്കുന്ന ചാക്കോച്ചന്റെ ലുക്ക് കണ്ടപ്പോൾ ഈ കഥാപാത്രത്തിന് യോജിച്ചതാണെന്നു മനസ്സിലായി എന്ന് വേണു കുന്നപ്പിള്ളി. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ…
ചാക്കോച്ചനെ നമ്മൾ കണ്ടിരിക്കുന്നത് നിറം അല്ലെങ്കിൽ അനിയത്തിപ്രാവ്, സ്വപ്നക്കൂട് അങ്ങനെയുള്ള സിനിമകൾ എന്ന് പറഞ്ഞുകഴിഞ്ഞാൽ ഏകദേശം ഒരു സുന്ദരനായ പ്രേമം അങ്ങനെയുള്ള കാര്യങ്ങൾ അല്ലാതെ അടിയോ പിടിയോ ബഹളമോ ഇല്ലാതെ ഒരു പയ്യൻ ലുക്കിൽ പോയിക്കൊണ്ടിരുന്നതാണ്. മൊത്തത്തിൽ അഭിനയത്തിന്റെ മാത്രമല്ല, ഒരു ലുക്ക് ഉണ്ടല്ലോ അത് മൊത്തം മാറിയിരിക്കുന്ന ഒരു സിനിമ ഞാൻ കണ്ടത് ‘ന്നാ താൻ കേസ് കൊട്’ ആണ്. ബാക്കി അഞ്ചാം പാതിര പോലുള്ള സിനിമകളൊക്കെ കഥാപാത്രം കുറച്ച് കുറ്റാന്വേഷണം ഒക്കെ ഉണ്ടെങ്കിലും ലുക്കിൽ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു.

ചാവേറിലേക്ക് വരുമ്പോൾ വീണ്ടും പുള്ളി വേറൊരു ഭയങ്കര വ്യത്യസ്തമായൊരു ഗെറ്റപ്പിലോട്ട് പോവുകയാണ്. ഞാൻ അതാണ് പറഞ്ഞത് അതായത് ഈ തിരക്കഥ വായിച്ചുകഴിഞ്ഞപ്പോൾ ഞാൻ അരുണിനോട് ചോദിച്ച ഒരു കാര്യം ഇതാണ്, ഇത് എങ്ങനെയാണ് ശരിയാവുന്നത്, ചാക്കോച്ചൻ എന്ന് പറഞ്ഞാൽ നമുക്ക് ഇങ്ങനെയാണ്, കാരണം പുള്ളിയെ ഇങ്ങനെയൊരു കഥാപാത്രമായിട്ട് എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും. അപ്പോഴാണ് അവർ ഡിസൈൻ ചെയ്തുവച്ചിരിക്കുന്നത് എനിക്ക് അയച്ചുതരുന്നത്. ലുക്ക് കാണുമ്പോൾ നമുക്കറിയാമല്ലോ. അപ്പോൾ തന്നെ ഞാൻ ചാക്കോച്ചൻ ഈ കഥാപാത്രത്തിന് യോജിച്ചതാണെന്നു പറഞ്ഞു. ചാക്കോച്ചൻ ആ രീതിയിൽ അഭിനയിച്ചിട്ടുണ്ട്, അദ്ദേഹം വളരെ ഈസി ആയിട്ട് അഭിനയിക്കുന്ന ആളാണ്. ടിനുവിന്റെ കൈയിൽ കിട്ടിക്കഴിഞ്ഞപ്പോൾ ആ രീതിയിൽ ഗംഭീരമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചാവേർ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചാവിഷയമാണ്. അജഗജാന്തരം എന്ന മാസ് ആക്ഷൻ എന്റർടെയിൻമെൻറ് ചിത്രത്തിലൂടെ സംവിധായകൻ ടിനു പാപ്പച്ചന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.അതുകൊണ്ട് തന്നെയാണ് ‘ചാവേർ’ സിനിമക്ക് റിലീസിന് മുൻപേ തന്നെ പ്രേക്ഷകർക്കിടയിൽ നിന്നും ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. മാത്രമല്ല ആദ്യമായാണ് കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

