നമ്മുടെ യാത്രയില്‍ പ്രേക്ഷകനും കൂടെയത്തുകയാണെങ്കില്‍ ഈ സിനിമ ആസ്വദിക്കാനാകുമെന്ന് മമ്മുട്ടി.
കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം ശബരീഷ്, അസീസ്, ഡോ റോണി എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നുണ്ട്.
മമ്മുട്ടിയുടെ വാക്കുകള്‍…
‘സിനിമ ആസ്വദിക്കുന്നതിനൊടൊപ്പം പ്രേക്ഷകന് ചിന്തിക്കാവുന്ന രീതിയിലുള്ള എലമന്റ്‌സ് ഇട്ടിട്ട് പോകുന്നതാണ്. പിന്നീട് രണ്ടാമത് സിനിമ കാണുമ്പോളോ, അല്ലെങ്കില്‍ പ്രേക്ഷകന്‍ രണ്ടാമത് സിനിമ കാണുമ്പോഴോ, അതിന് വേണ്ടിയായിരുന്നോ ഇത് അല്ലെങ്കില്‍ അതിന് വേണ്ടിയായിരുന്നോ എന്ന് ചിന്തിക്കും. അത് സിനിമാസ്വാദനത്തിന്റെ വലിയൊരു മാറ്റമായിരിക്കും. ഫ്‌ലാഷ് ബാക്ക് കാണിച്ചോ, വട്ടത്തില്‍ കാണിച്ചൊക്കെയായിരിക്കും.
പ്രേക്ഷകന്‍ അറിയുന്നുണ്ട്, ഒരു പൂച്ച ഇരുന്ന് കരയുന്നത് ഇതിന് വേണ്ടിയായിരുന്നോയെന്ന് സിനിമ മാറുകയും അത് പ്രേക്ഷകന്‍ മനസിലാക്കുമെന്ന് ചിന്തിക്കുമെന്നുള്ള സംവിധായകനെക്കൂടി നമുക്ക് മനസിലാക്കണം. പ്രേക്ഷകര്‍ക്ക് മനസിലാകണമെന്നുള്ള ധൈര്യം വേണ്ടേ? ഇത് അങ്ങനത്തെയുള്ള സിനിമയല്ല. എന്നാലുംനിങ്ങള്‍ രണ്ടാമത് പറയുമ്പോളോ വീണ്ടും സിനിമ കാണുമ്പോളോ കണ്ട് കേട്ട് പോകാവുന്ന കാര്യങ്ങളെ ഉള്ളൂ.
ക്ലൂ അല്ല, ഹിന്റുകളാണ്. ഈ സിനിമയ്ക്ക് അതിന്റെയാവശ്യമില്ല. നേരിട്ട് കഥ പറയുകയാണ് സിനിമ. ഈ സിനിമ പ്രേക്ഷകനെ ഒപ്പം കൂട്ടുകയാണ് അല്ലാതെ ചിന്തിക്കേണ്ട കാര്യമില്ല. ചിന്തിച്ചാല്‍ കിട്ടുന്ന കാര്യമല്ല, അവരെ നമ്മള്‍ ഒപ്പം കൂട്ടുകയാണ്. നമ്മുടെ യാത്രയില്‍ പ്രേക്ഷകനും കൂടെയത്തുകയാണെങ്കില്‍ ഈ സിനിമ ആസ്വദിക്കാനാകും’
അതേസമയം, മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം തിയറ്ററുകളിലേക്കെത്തും. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ചിത്രത്തിലെത്തുന്നു. സെന്‍സറിങ് പൂര്‍ത്തിയായ സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.
കിഷോര്‍കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം: സുഷിന്‍ ശ്യാം, എഡിറ്റിങ്: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടേഴ്സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോഷ്യേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ്: റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍: ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ്: വി.ടി. ആദര്‍ശ്, വിഷ്ണു രവികുമാര്‍, വിഎഫ്എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, ടൈറ്റില്‍ ഡിസൈന്‍: അസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, പിആര്‍ഒ : പ്രതീഷ് ശേഖര്‍.