‘ഇത് മലയാളികൾക്ക് കിട്ടിയ ഓസ്‌കർ എൻട്രി’: ജൂഡ് ആന്തണി ജോസഫ്

0
417

ത് മലയാളികൾക്ക് കിട്ടിയ ഓസ്‌കർ എൻട്രിയെന്ന് ജൂഡ് ആന്തണി ജോസഫ്. ‘2018’ സിനിമയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി ലഭിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കാനായി മൂവീ വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജൂഡ് വിശേഷങ്ങൾപറഞ്ഞത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി ലഭിച്ചു.

ജൂഡ് ആന്തണിയുടെ വാക്കുകൾ….
സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ, നമ്മളാരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് രാവിലെ സിഎൻഎൻ ചാനലിൽ നിന്ന് വിളിച്ചപ്പോഴാണ് ഞാൻ അറിയുന്നത്. നമ്മുടെ കഷ്ടപ്പാടിന് ഫലം കണ്ടു, ഒന്നും വെറുതെയായില്ലെന്ന് സന്തോഷമുണ്ട്. ഔദ്യോഗിക തിരഞ്ഞെടുപ്പാണെന്ന് കരുതിയിരുന്നില്ല. എല്ലവർഷവും പോലെ സിനിമകൾ വരുന്നുണ്ട്. ജൂറിയ്ക്ക് കൊള്ളാമെന്ന് തോന്നീ തിരഞ്ഞെടുക്കുമെന്ന് കേട്ടിട്ടുണ്ട്. നമ്മുടെ സിനിമയ്ക്ക് അങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ സ്വപ്‌നം കണ്ടിരിന്നില്ല. കാരണം അതിനു മാത്രം ഒന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നൊരാളാണ്. ഒാസ്‌കാർ വെറൊരു രീതിയാണല്ലോ?.

മലയാളികളുടെ കൂട്ടായ്മ കിട്ടിയ അംഗീകാരമായിട്ടും മലയാള സിനിമയ്ക്ക് കിട്ടിയ അംഗീകാരമായിട്ടും ഞാൻ ഇതിനെ കണക്കാക്കുന്നു. അഖിലും ഞാനും കൂടി ഒരുമിച്ച് പരസ്യ ചിത്രീകരണത്തിന് വേണ്ടി ലോക്കേഷൻ നോക്കാൻ പോകുന്ന സമയത്തായിരുന്നു ഓസ്‌കാർ എൻട്രിയെക്കുറിച്ചുള്ള വിവരമറിഞ്ഞത്. ഈ അവാർഡ് എല്ലാ മലയാളികൾക്കും സമർപ്പിക്കുന്നു.

നമ്മൾ എടുത്ത മലയാള സിനിമ ഇന്ത്യ ഓസ്‌കാറിന് അയച്ചുവെന്ന് പറയുമ്പോൾ ഏതൊരു മലയാളിക്കും തോന്നണം ഇത് എനിക്ക് കിട്ടിയ ഓസ്‌കാർ എൻട്രി ആണെന്ന് തോന്നണം. നമ്മൾ ഇത്രയും മലയാളികൾ, ഇതുവരെ ലോകത്ത് ഒരിടത്തും ഒരു ജനതയും ചെയ്തിട്ടില്ല, അങ്ങനെ ഒരു വാർത്തയും ഞാൻ ചെയ്തിട്ടില്ല. ചെറിയ ചെറിയ ആൾക്കാർ പോലും ഒരുമിച്ച് ചേർന്ന് നിന്നിട്ടാണ് സഹകരിച്ചത്. ഈ ഓസ്‌കാർ സാധാരണക്കാരിൽ സാധാരണക്കാരന് കിട്ടുന്നത് പോലെയാണ് എനിക്ക് തോന്നീയിട്ടുള്ളത്.

ഇതെല്ലാം മലയാളികൾക്ക് സമർപ്പിക്കുവാണ്. മനുഷ്യർ ആരും എല്ലാം തികഞ്ഞവരല്ലല്ലോ? ഞാൻ പറയുന്നത് എല്ലാം ശരിയാകണമെന്നില്ലല്ലോ?. നല്ലതുണ്ടെങ്കിൽ എടുക്കാൻ നോക്കുക. എന്നിട്ട് നമ്മളതിനെ എടുക്കുക. ശത്രുക്കളുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കാതിരിക്കുക. നമ്മൾ ചെറിയ സിനിമ ചെയ്തു സ്വസ്ഥമായിരിക്കുകയാണ് ചെയ്യേണ്ടത്. അനാവശ്യമായ പേടിവന്നാലാണ് നമ്മുടെ കൈയ്യിൽ നിന്ന് പോകുന്നത്. ഞാൻ നേരത്തെ പ്രഖ്യാപിച്ച സിനിമ തന്നെയാണ് ഇപ്പോഴും പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ് ചെയ്യുന്നത്.

അതേസമയം,മലയാളത്തിന് അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി. ഗിരിഷ് കാസറവള്ളിയാണ് അഭിമാന വാർത്ത പങ്കുവച്ചത്. മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്‌കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്‌കർ എൻട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. മികച്ച വിദേശ സിനിമകളുടെ നോമിനേഷൻ പട്ടികയിലാണ് ചിത്രം പരിഗണിക്കപ്പെടുക.

പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ) ആയിരുന്നു കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി. രാജമൗലി ചിത്രമായ ആർആർആറും നിർമാതാക്കൾ സ്വന്തം നിലയിൽ ഓസ്‌കർ നോമിനേഷനിലേക്ക് അയയ്ക്കുകയുണ്ടായി. തുടർന്ന് നോമിനേഷനിൽ നിന്നും ലാസ്റ്റ് ഫിലിം ഷോ എന്ന ചിത്രം പുറത്താകുകയും മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ‘ആർആർആർ’ തിരഞ്ഞെടുക്കുകയും ചെയ്തു. അവസാനം മികച്ച ഒറിജിനൽ സോങിനുള്ള ഓസ്‌കർ പുരസ്‌കാരവും ‘ആർആർആർ’ നേടി.

2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മോഹൻ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം ചാമൻ ചാക്കോ. സംഗീതം നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവഹിക്കുന്നു.

വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ. പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ സൈലക്‌സ് അബ്രഹാം. ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങൾ സിനറ്റ് സേവ്യർ. വിഎഫ്എക്‌സ് മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ടൈറ്റിൽ ഡിസൈൻ ആന്റണി സ്റ്റീഫൻ. ഡിസൈൻസ് എസ്‌തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here