ഷറഫുദ്ധീൻ കേന്ദ്ര കഥ പാത്രത്തിലെത്തുന്ന തോൽവി എഫ് സി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജോർജ് കോരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നതു. ഷറഫുദ്ദീനോടൊപ്പം ജോണി ആൻറണി, മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തിൽ, എന്നിവർക്കൊപ്പം ചിത്രത്തിന്റെ സംവിധായകനായ ജോർജ് കോരയും സിനിമയിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
നടൻ ഷറഫുദ്ധീൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റർ പങ്കു വെച്ചിട്ടുണ്ട്. അതിന്റെ കൂടെ ഷറഫുദ്ധീൻ കുറിച്ചു……
” നിങ്ങള്ക്ക് നിങ്ങളുടെ കുടുംബത്തിൽ നിന്നും തോൽവിയിൽ നിന്നും രക്ഷപെടാനാകില്ല ”
കുടുംബ ചിത്രമാണ് വരാനിരിക്കുന്നതെന്ന സൂചനയാണ് ഷറഫുദ്ധീൻ പോസ്റ്റിന്റെ കൂടെ കുറിച്ച വാക്കുകൾ നൽകുന്ന സൂചന. അടുത്ത കാലത്ത് തുടർച്ചയായി നിരവധി കുടുംബ ചിത്രങ്ങളിൽ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷറഫുദീന്റെ മറ്റൊരു മികച്ച കുടുംബ ചിത്രമായിരിക്കും തോൽവി എഫ് സി എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. കഴിഞ്ഞ വര്ഷം സെപ്തംബറിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമ അതികം വൈകാതെ തീയേറ്ററുകളിലെത്തും.
ചിത്രം നേഷൻവൈഡ് പിക്ചേഴ്സിൻറെ ബാനറിൽ എബ്രഹാം ജോസഫ് ആണ് നിർമിക്കുന്നത്. റോണിലാൽ ജെയിംസ്, പോൾ കറുകപ്പിള്ളിൽ, ഡിജോ കുര്യൻ, ജോസഫ് ചാക്കോ, മനു മട്ടമന, എന്നിവരാണ് സഹ നിർമ്മാതാക്കൾ. പ്രണവ് പി പിള്ളയാണ് ലൈൻ പ്രൊഡ്യൂസർ , ഛായാഗ്രഹണം – ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ് ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ – ലാൽ കൃഷ്ണ , സൌണ്ട് ഡിസൈൻ – ധനുഷ് നായനാർ പ്രൊഡക്ഷൻ കൺട്രോളർ – ജെ പി മണക്കാട്, കലാസംവിധാനം – ആഷിക് എസ്, സൌണ്ട് ഡിസൈൻ – ധനുഷ് നായനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്രീകാന്ത് മോഹൻ, വസ്ത്രാലങ്കാരം – ഗായത്രി കിഷോർ, മേക്കപ്പ് – രഞ്ജു കോലഞ്ചേരി, ഗാനങ്ങൾ – വിഷ്ണു വർമ്മ, സിജിൻ തോമസ്, കാർത്തിക് കൃഷ്ണൻ, നൃത്തസംവിധാനം അനഘ- റിഷ്ധാൻ, സ്റ്റിൽസ് അമൽ സി സധർ
അതേസമയം, ഷറഫുദ്ധീന്റതായി അവസാനമായി തീയേറ്ററുകളിൽ എത്തിയ സിനിമയായിരുന്നു മധുര മനോഹര മോഹം. ഷറഫുദ്ധീനോടൊപ്പം രജീഷ വിജയൻ, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മധുര മനോഹര മോഹം’.