രാജ് ബി ഷെട്ടി ചിത്രം ടോബിയിലെ “തെന്നലേ” ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

0
199

രാജ് ബി ഷെട്ടി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ടോബിയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. “തെന്നലെ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്.സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്.

രാജ് ബി ഷെട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. രാജ് ബി. ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Wayfarer Films (@dqswayfarerfilms)

വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ‘ടോബി’. രവി റായ് കലസ, ലൈറ്റർ ബുദ്ധ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് .ലൈറ്റർ ബുദ്ധ ഫിലിംസിന്റെ അഗസ്ത്യഫിലിംസും കൂടി ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണ്.പ്രവീൺ ശ്രിയാനാണ് സിനിമക്കായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Samyukta Hornad (@samyuktahornad)

ദേഷ്യത്തിന്റെ കാര്യത്തിൽ അത്രയേറെ മുൻപന്തിയിൽ നിൽക്കുന്ന  അഭിനേതാവിന്റെ ജീവിത അനുഭവങ്ങളും പ്രണയവും എല്ലാം പേപ്പറിലേക്ക് പകർത്തിയതാണ് ടോബിയെന്ന സിനിമയെന്ന് രാജ് ബി ഷെട്ടി ഇതിനുമുൻപ്  വ്യക്തമാക്കിയിരുന്നു.

‘ടോബി’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് രാജ് ബി ഷെട്ടി അവതരിപ്പിച്ചത്. സംസാരമില്ലാത്ത ഒരു കഥാപാത്രമായാണ് ചിത്രത്തിൽ രാജ് ബി ഷെട്ടി ടോബി എന്ന കഥാപാത്രമായെത്തുന്നത്. സംസാരമില്ലാതെയും പ്രേക്ഷകരുടെ മനസിനെ തൊട്ടറിയുന്ന കഥാപാത്രമായി ടോബി മാറുന്നുണ്ട്.

പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മലയാളത്തിന്റെ ഡബ്ബിങ് കോഓർഡിനേറ്റർ സതീഷ് മുതുകുളമാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here