ടോവിനോ-തൃഷ ചിത്രം ‘ഐഡന്റിറ്റി’; ഷൂട്ടിംഗ് ആരംഭിച്ചു

0
226

ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഐഡന്റിറ്റി. രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്നാണ് നിർമിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് തിയേറ്ററിൽ എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഫോറെൻസിക്കിന് ശേഷം അഖിൽ പോൾ അനസ് ഖാൻ ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡിന്റിറ്റി .

തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ് ചിത്രത്തിൽ ടൊവിനോയുടെ നായികാവേഷത്തിൽ എത്തുന്നത്. പ്രധാന വേഷത്തിൽ തമിഴ് നടൻ വിനയ് റായും ഉണ്ട് . മന്ദിര ബേദി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഐഡിന്റിറ്റിയ്ക്കുണ്ട്, ഗോവയിൽ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളിൽ ഷൂട്ടിഗ് തുടങ്ങിയ ചിത്രത്തിൽ നവംബറിൽ ടൊവിനോ ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ട്. 150 ദിവസത്തോളം ഷൂട്ടുള്ള ചിത്രം മാർച്ചിൽ അവസാനിക്കും.

നാലു ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസില്‍ അണിയറയില്‍ ഒരുങ്ങുന്ന ഐഡന്റിറ്റി പ്രഖ്യാപന വേള മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണ് ഐഡന്റിറ്റി. ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

അമ്പതു കോടിക്ക് മുകളില്‍ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷകള്‍.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ത്രസിപ്പിക്കുന്ന രീതിയില്‍ ചിത്രം ഒരുക്കുന്ന അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവര്‍ക്കുള്ള കഴിവ് ഫോറന്‍സിക് എന്ന ചിത്രത്തിലൂടെ തന്നെ സിനിമ ലോകം അംഗീകാരം നല്‍കിയതാണ്.

ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവര്‍ക്ക് പുറമേ വമ്പന്‍ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നുണ്ട്. നൂറില്‍പരം ദിവസങ്ങള്‍ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തില്‍ 30 ദിവസങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്. 50 കോടിയില്‍ പരം മുതല്‍മുടക്കില്‍ മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളില്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.

 

 

LEAVE A REPLY

Please enter your comment!
Please enter your name here