വിജയ് ആരാധകരെ ആവേശത്തിലാക്കി ഉദയനിധി സ്റ്റാലിൻ ; ആ ഞെട്ടിക്കുന്ന സർപ്രൈസ് എന്താണെന്ന് അറിയാമോ

0
198

ലോകേഷ് കനകരാജ് ചിത്രം ലിയോയെക്കുറിച്ച് തമിഴ് നാട് യുവജന കായിക മന്ത്രിയും നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.എക്സ് പോസ്റ്റിലൂടെയാണ് നടൻ സിനിമയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്.

“ദളപതി വിജയ് അണ്ണയുടെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ മികച്ച ഫിലിം മേക്കിംഗ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ മികച്ച ടീം. ഇതിനൊപ്പം എല്‍സിയു എന്ന് എഴുതി സൈറ്റ് അടിക്കുന്ന ഒരു സ്മൈലിയും നൽകിക്കൊണ്ടാണ് ഉദയനിധി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റോടുകൂടി എല്‍സിയു ചോദ്യത്തിന് ഉത്തരമായി എന്നാണ് പലരും പറയുന്നത്. ചിത്രത്തിൻറെ പ്രഖ്യാപനം മുതൽ ലിയോ എൽസിയുവിൽ ഉൾപ്പെട്ടതാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.ഇപ്പോഴും ഇക്കാര്യത്തിൽ സംവിധായകൻ ലോകേഷ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.Leo FIRST Review Out: Vijay's Film Is Not For 'Faint-Hearted' As It's  'Intensely Violent' - News18

അതേസമയം ചിത്രത്തിന് പുലർച്ചെ നാല് മണിക്ക് പ്രത്യേക പ്രദർശനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിർമാതാക്കളുടെ ഹർജി മദ്രാസ് ഹെെക്കോടതി ഇന്നലെ തള്ളിയിരുന്നു.ലിയോയുടെ പ്രത്യേക പ്രദർശനത്തിന് അനുമതി നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കാനാകില്ലെന്നാണ് കോടതി നിർമ്മാതാക്കളോട് വ്യക്തമാക്കിയത്. എന്നാൽ തമിഴ്‌നാട്ടിൽ മാത്രമാണിത്. കേരളത്തിലെ തീയേറ്ററുകളിൽ ആദ്യ ദിനം തന്നെ നാലുമണിക്കും ഏഴുമണിക്കും ലിയോയുടെ പ്രദർശനങ്ങൾ ഉണ്ട്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് വിജയ് ചിത്രം ലിയോ നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. ഇത് വലിയ വാർത്തയായിരുന്നു. വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കിയത്.Leo Movie (Oct 2023) - Trailer, Star Cast, Release Date | Paytm.com

ചിത്രത്തിൽ ഉള്ള മൂന്നു ഗാനങ്ങളാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. ആദ്യം ഇറങ്ങിയത് ‘നാൻ റെഡി താൻ’ എന്ന ഗാനമാണ്. ഗാനത്തിലെ ചില വരികൾ കാരണം വലിയ വിവാദങ്ങൾ സൃഷ്‌ടിച്ച ഒരു ഗാനമായിരുന്നു അത്. രണ്ടാമതായി പുറത്തുവിട്ട ഗാനം ‘ബഡാസ്’ ആണ്. ഈ ഗാനവും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർക്കിടയിൽ തരംഗമായത്. മൂന്നാമതായി എത്തിയ ഗാനം ഒരു ഫീൽ ഗുഡ് തരത്തിലുള്ള ഒന്നായിരുന്നു. ‘അൻപെനും’ എന്ന ഗാനം ഒരുക്കിയത് മഞ്ഞുമലയുടെ മനോഹരമായ പശ്ചാത്തലത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here