“എന്റെ ശ്വാസം നിലച്ചു പോയി” ഇഷ്ട താരത്തോടൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ഉണ്ണി മുകുന്ദൻ

0
214

മികച്ച സിനിമകളിലൂടെ മലയാള സിനിമയിലെ തന്റെ സ്ഥാനമുറപ്പിച്ച നടനാണ് ഉണ്ണി മുകുന്ദൻ. അടുത്ത കാലത്ത് നടന്റെ മികച്ച പ്രകടനം ഒരു പിടി വിജയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർ കണ്ടതാണ് ഇപ്പോഴിത ഉലക നായകൻ കമൽഹാസ്സനെ നേരിൽ കണ്ട സന്തോഷം പങ്കു വെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. .വികാരഭരിതമായ വാക്കുകളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. നടൻ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കു വെച്ച പോസ്റ്റിലൂടെയാണ്. കമൽ ഹാസനെ കണ്ട വിവരം അറിയിച്ചിരിക്കുന്നത്.

പങ്കു വെച്ച ചിത്രത്തോടൊപ്പം ഉണ്ണി കുറിച്ചു…..

” എന്റെ അടുത്ത് നിൽക്കുന്നത് ഉലകനായകനാണെന്നു മനസ്സിലാക്കിയപ്പോൾ ശ്വാസം അഞ്ചു സെക്കൻഡ് നേരത്തേക്ക് നിലച്ചു പോയി. അദ്ദേഹം എനിക്ക് കൈ തരികയും ആലിംഗനം ചെയ്യുകയും ചെയ്തു. അത് തെളിയിക്കാൻ എന്റെ അടുത്ത് ഫോട്ടോ ഒന്നുമില്ല”

ഇന്ത്യൻ സിനിമ കണ്ട ചലച്ചിത്ര ഇതിഹാസമാണ് ഉലകനായകൻ കമൽഹാസൻ. ഇന്ത്യൻ 2 , കൽകി 2898 എഡി തുടങ്ങി ബിഗ്ബജറ്റ് ചിത്രങ്ങളാണ് കമൽഹാസന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന കർഷക പ്രശ്നങ്ങൾ പ്രമേയമാകുന്ന കമൽഹാസന്റെ 233-ാം ചിത്രവും പുറത്തിറങ്ങാനിരിക്കുന്നുണ്ട്

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടനാണ് ഉണ്ണി മുകുന്ദൻ.‘മാളികപ്പുറം’ എന്ന സിനിമയാണ് ഉണ്ണിയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്. മല്ലുസിംഗ്,വിക്രമാദിത്യൻ എന്നീ സിനിമകളിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്.പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്.

അതേസമയം, ‘ഇന്ത്യൻ 2’ ആണ് കമൽ ഹാസന്റെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ശങ്കറിന്റെ സംവിധാനത്തിൽ സേനാപതി എന്ന ഐക്കോണിക് കഥാപാത്രത്തെ പുരവതരിപ്പിക്കുകയാണ് കമൽ. ഇന്ത്യൻ 2 വിന്റെ ചിത്രീകരണം ഓഗസ്റ്റിൽ പൂർത്തിയാക്കിയ ശേഷം ഒക്ടോബറിലാകും പുതിയ ചിത്രം ചിത്രീകരണം ആരംഭിക്കുക . ഇന്ത്യൻ 2 ദീപാവലി റിലീസായി തീയേറ്ററിലെത്താൻ സാധ്യത ഉണ്ട് .തുടർച്ചയായി അജിത്തിനൊപ്പം മൂന്ന് സിനിമകൾ ചെയ്ത ശേഷമാണ് എച്ച് വിനോദ് മറ്റൊരു താരത്തിനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നത്.2 014ൽ പുറത്തിറങ്ങിയ സതുരംഗവേട്ടൈ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് .തുനിവാണ് എച്ച് വിനോദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here