മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദൻ.മല്ലുസിംഗ്,വിക്രമാദിത്യൻ എന്നീ സിനിമകളിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്.പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്.അഭിനയത്തിൽ മാത്രമല്ല ഫിറ്റ്നസ്സിലും നടൻ വിട്ടുവീഴ്ച ചെയ്യാറില്ല.വര്‍ക്കൗട്ടിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യം പലതവണ ഉണ്ണി മുകുന്ദൻ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ “ഈ ഗാനത്തിനും എന്നെ ഫിറ്റ്‌നസ് ഫ്രീക്കാക്കിയതിനും സൽമാൻ ഖാന് നന്ദി…”എന്ന തലക്കെട്ടോടെ മസിൽ പിടിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങൾ നേരത്തെ താരം പങ്കുവയ്ക്കാറുണ്ട്. ഫോട്ടോക്ക് പിന്നാലെ ഏതെങ്കിലും പുതിയ സിനിമയുടെ തയ്യാറെടുപ്പാണോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു.’മോളിവുഡ് ഹള്‍ക്ക്’ , മസിൽ അളിയൻ ഈസ് ബാക്ക്,ഹാർഡ്‌വർക്കിങ് മാൻ തുടങ്ങി വിശേഷണങ്ങൾ നീണ്ടുപോവുകയാണ്.‘മാളികപ്പുറം’ എന്ന സിനിമയാണ് ഉണ്ണിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
അതേസമയം, ഉണ്ണിമുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആറ് ഭാഷകളില്‍ ”വേള്‍ഡ് ഓഫ് ഗന്ധര്‍വ്വാസ്”എന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഗന്ധര്‍വന്മാരുടെ അറിയാക്കഥകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് ഗന്ധര്‍വ്വന്മാരുടെ സാങ്കല്‍പ്പിക ലോകം അവതരിപ്പിക്കുകയാണ് ലിറ്റില്‍ ബിഗ് ഫിലിംസ്. ഗന്ധര്‍വ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകള്‍ പ്രമേയമാക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ”ഗന്ധര്‍വ്വ ജൂനിയർ’ . ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മ്മിച്ച് വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിവ് ഗന്ധര്‍വ്വ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന കഥാപശ്ചാത്തലവും മേക്കിങ്ങും ചിത്രം സമ്മാനിക്കുമെന്നാണ് വീഡിയോ നല്‍കുന്ന സൂചന.
പ്രവീണ്‍ പ്രഭാറാം, സുജിന്‍ സുജാതന്‍ എന്നിവര്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ ഗന്ധര്‍വ്വന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ഗന്ധര്‍വ്വ ജൂണിയര്‍, ഉണ്ണി മുകുന്ദന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. നടന് പിറന്നാള്‍ ആശംസകളോടെയാണ് അണിയറക്കാര്‍ വേള്‍ഡ് ഓഫ് ഗന്ധര്‍വ്വ വീഡിയോ പുറത്ത് വിട്ടത്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും ജെയ്ക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്ന ഗന്ധര്‍വ്വ ഷൃ, വിര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സില്‍വര്‍ സ്‌ക്രീനില്‍ എത്തിക്കാനാണ് ലിറ്റില്‍ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്.പി ആര്‍ ഒ- എ എസ്.ദിനേശ്.
അതേസമയം, ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രം ജയ് ഗണേഷിന്റെ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ 10 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഒരു മാസം മുന്‍പ് അതായത് ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.