സോഷ്യല്‍മീഡിയയില്‍ ഉര്‍ഫി ജാവേദ് എന്ന പേര് കേള്‍ക്കാത്തവാരായി ആരും ഉണ്ടാകില്ല. വ്യത്യസ്തമായി വസ്ത്രം ധരിച്ചുകൊണ്ടാണ് ഉര്‍ഫി ജാവേദ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം പിടിക്കുന്നത്. നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കള്‍ കൊണ്ട് വ്യത്യസ്തമായ രീതിയില്‍ വസ്ത്രം ധരിക്കാനാണ് ഉര്‍ഫി ശ്രമിക്കാറുള്ളത്.ഇത് പലപ്പോഴും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വരെ കാരണമായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും താരത്തെ ബാധിക്കാറില്ല എന്നതാണ് സത്യം.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉര്‍ഫി. എന്തെല്ലാം വിമര്‍ശനങ്ങള്‍ വന്നാലും തന്റെ ഫാഷന്‍ രീതികളില്‍ മാറ്റം വരുത്താത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറാണ് ഉര്‍ഫി ജാവേദ്.
വളര്‍ത്തു മീനുകള്‍ നിറച്ചുള്ള കവര്‍ ഉപയോഗിച്ചുകൊണ്ട് ബ്രാ ഉണ്ടാക്കിയാണ് ഉര്‍ഫി തന്റെ പുതിയ ഔട്ട്ഫിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് കവറുകള്‍ ഉപയോഗിച്ച് ബ്രാ പോലെയാക്കിയാണ് ഉര്‍ഫിയുടെ ഔട്ട്ഫിറ്റ്. ഒപ്പം കവര്‍ ഉപയോഗിച്ചുകൊണ്ട് ബ്രായുടെ സ്ട്രാപ്പും ഉര്‍ഫി ഒരുക്കിയിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള പാന്‍സും ചേര്‍ന്നാണ് ഉര്‍ഫിയുടെ ഔട്ട്ഫിറ്റ്. പുതിയി കോസ്റ്റ്യൂമിന്റെ ചിത്രം സോഷ്യല്‍ മീഡിയ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മീന്‍ ജലത്തിന്റെ റാണി എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് ഉര്‍ഫി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
അതേസമയം, കാറുകള്‍ കൊണ്ട് മാറ് മറയ്ക്കുന്ന രീതിയിലാണ് ഈ വസ്ത്രം ധരിച്ചിരിക്കുന്നത്. ചീപ്പുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍, ചെടികളുടെ വേരുകളും തൊലികളും ഇലകളും ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ എന്നിവയൊക്കെയാണ് ലേറ്റസ്റ്റായിട്ട് ഉപയോഗിച്ചിട്ടുള്ളത്.
തക്കാളിക്ക് വില ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഉര്‍ഫി പങ്കുവച്ചൊരു വീഡിയോയും ഫോട്ടോയുമാണ് വൈറല്‍ ആകുന്നത്.തക്കാളിയാണ് ഇപ്പോള്‍ സ്വര്‍ണം എന്ന അടിക്കുറിപ്പോടെ തക്കാളി കൊണ്ട് തയ്യാറാക്കിയ കമ്മലുകള്‍ അണിഞ്ഞാണ് വീഡിയോയിലും ഫോട്ടോയിലും ഉര്‍ഫിയെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . കയ്യിലൊരു തക്കാളിയുള്ളത് കടിച്ച്, കഴിക്കുന്നതും വീഡിയോയിലുണ്ട്.
ബിഗ് ബോസിലൂടെയാണ് ഉര്‍ഫി ജനശ്രദ്ധ നേടുന്നത്.ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിനുശേഷമാണ് താരം വ്യത്യസ്ത വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.വസ്ത്രം ധരിക്കുമ്പോള്‍ തനിക്കുണ്ടാകുന്ന അലര്‍ജി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് താരം ഒരു വീഡിയോ പങ്കുവച്ചിരുന്നു . ശൈത്യകാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ മറ്റ് ആര്‍ക്കെങ്കിലും വരാറുണ്ടോ എന്ന ചോദ്യത്തോടെ ഉര്‍ഫി പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു .തോന്നിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നാണ് ഒരു വിഭാഗം ഇതിനെ വിമര്‍ശിച്ചത്