മലയാളികളുടെ പ്രിയപ്പെട്ട നടി സ്വാസികയെ പ്രധാന കഥാപാത്രമാക്കി ലാൽ ബിജോ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വമ്പത്തി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.ഏറെ വ്യത്യസ്തത കാത്ത് സൂക്ഷിച്ച പോസ്റ്ററിൽ സ്വാസികയുടെ മുഖം മാത്രമാണ് കാണിച്ചിരിക്കുന്നത്.മുടി കൊണ്ട് മറച്ച നിലയിലാണ് ബാക്കിയുള്ളവരുടെ മുഖം പോസ്റ്ററിലുള്ളത്.
ഫിലിം ഫോറസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ളയാണ് നിർവ്വഹിക്കുന്നത്.ലാൽ ബിജോ, അഷ്റഫ് മുഹമ്മദ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്.റഫീഖ് അഹമ്മദ്, ബാപ്പു വെളിപ്പറമ്പ്,വിമൽ ദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-പ്രജേഷ് പ്രകാശ്.പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല- ദേവൻ കൊടുങ്ങല്ലൂർ,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്,സ്റ്റിൽസ്-സാസ് ഹംസ,പോസ്റ്റർ ഡിസൈൻ-സ്പെൽ സൗണ്ട് സ്റ്റുഡിയോ.സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പരിചിതയായ അഭിനേത്രിയാണ് സ്വാസിക. ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക നേടിയെടുത്തിരുന്നു . ‘ചതുരം’ ആണ് സ്വാസികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.‘സീത’യെന്ന ടെലിവിഷൻ സീരിയലിലെ സീതയായാണ് മലയാളികൾ സ്വാസികയെ കൂടുതൽ നെച്ചിലേറിയത്. ജോഷിയുടെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായി എത്തി വീണ്ടും പ്രേക്ഷകരുടെ മനം കവർന്നു സ്വാസിക. കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ് താരമിപ്പോൾ .
‘വൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമാമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നായിരുന്നു സ്വാസികയുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് ഒപ്പം തന്നെ നിരവധി സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകലാണ് സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തത്.
അടുത്ത കാലത്ത് സിദ്ധാർഥ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ ചതുരം’ എന്ന സിനിമ സ്വാസികയുടെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലാണ്.ഈ സിനിമയിലെ അഭിനയത്തിനെതിരെ നിരവധി വിമർശനങ്ങൾ സ്വാസികയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഒരു നടൻ പെൺകുട്ടിയായി മലയാളികൾ നോക്കി കണ്ടിരുന്ന നടിയുടെ ബോൾഡ് വേഷത്തിലുള്ള അഭിനയം യഥാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.നിര്‍ബന്ധിച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്ന യുവതിയുടെ പ്രതികാരവും ഇരുവര്‍ക്കുമിടയിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന മറ്റൊരു യുവാവും അയാളുമായി സ്വാസിക അടുക്കുന്നതും വൃദ്ധന്റെ മരണവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ‘ചതുരം’ പറയുന്നത്.