അജിത് ചിത്രം ‘വിഡാ മുയർച്ചി’ റീമേക്കോ?

0
83

ജിത്ത് നായക കഥാപാത്രമായി വേഷമിട്ട് പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ‘വിഡാ മുയര്‍ച്ചി’. ചിത്രത്തെ സംബന്ധിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിഡാ മുയര്‍ച്ചി ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണെന്നാണ് നിലവില്‍ നടക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രമാണ്. 1997ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രമാണ് ഇത്.

ത്രില്ലർ ജോണറിൽ എത്തിയ അമേരിക്കൻ ചിത്രമായിരുന്നു അത്. ജോനാഥൻ മോ​സ്റ്റോ സംവിധാനം ചെയ്ത ചിത്രത്തിൽ കുർട്ട് റസ്സൽ, ജെ ടി വാൽഷ്, കാത്‌ലീൻ ക്വിൻലാൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ഈ ചിത്രത്തി​ന്റെ റീമേക്കാണ് അജിത്തി​ന്റെ വിഡാ മുയർച്ചി എന്നാണ് പറയുന്നത്. ട്വിറ്ററിലടക്കം ഇതി​ന്റെ ചർച്ചകളാണ് നടക്കുന്നത്.

‌അജിത്തിന്റെ വിഡാ മുയര്‍ച്ചിയുടെ അസര്‍ബെയ്‍ജാനില്‍ നിന്നുള്ള ചിത്രീകരണ ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുൻനിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ഈ ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുക. അജിത്ത് കുമാറിന്റെ വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് ഇതുവരെ പുറത്തെത്തിയ റിപ്പോർട്ടുകൾ.

Image

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവ് എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അജിത്ത് ചിത്രം തുനിവ് മികച്ച വിജയമായി മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. അതി​ന്റെ സംവിധാനം നിർവ്വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തിലും അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നുംസൂചനയുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് സിനിമ സംബന്ധിച്ച് അജിത്തുമായി ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ‘കുരുതി ആട്ട’ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ശ്രീ ഗണേഷ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം ‘തോട്ടക്കള്‍’ ആയിരുന്നു. ‘കുരുതി ആട്ടം’ ആണ് സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം . അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ഈ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരമൊരു വാര്‍ത്ത വ്യാപകമായി പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here