ഇടവേളയ്ക്ക് ശേഷം ഗീതാഗോവിന്ദം ടീം വീണ്ടും ഒന്നിക്കുന്നു

0
186

വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിൻറെ പ്രഖ്യാപനം നടന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം സംവിധായകൻ പരശുറാം പെറ്റ്ലയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Parasuram Petla (@parasurampetla)

‘ VD13/SVC54 ‘ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.Vijay Deverakonda s 13th Film Begins.ഈ ചിത്രത്തിലൂടെ ഗീതാ ഗോവിന്ദം ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.കാലികപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് നിർമ്മിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.

Vijay Deverakonda & Mrunal Thakur New Movie Opening | #VD13 | Parasuram Petla | Manastars - YouTube

അതേസമയം വിജയ് ദേവരകൊണ്ടയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഖുഷി.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസിന് എത്തിയ ചിത്രത്തിന് ആദ്യം ദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത ജാതിയിലുള്ള രണ്ടുപേർ പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരാവുകയും തുടർന്നുള്ള അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.Vijay Deverakonda s 13th Film Begins.

മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് .മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട് .Vijay Devarakonda and Mrunal Thakur Headline Parasuram Petla's Next

ചിത്രത്തിൻറെ പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങൾക്കുമെല്ലാം വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലെ ‘എന്‍ റോജാ നീയേ’ എന്ന ഗാനം പ്രതീക്ഷിച്ചതിലും ഹിറ്റായി മാറിയിരുന്നു .‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത് .ചിത്രത്തിലെ നാലാമത്തെ ഗാനമായ ‘വിജനമൊരു തീരം’ എന്ന ഗാനത്തിനും പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറും ദിവ്യ എസ് മേനോനും ചേർന്നാണ്.അരുൺ ആലാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here