‘ഖുഷി’ സിനിമയുടെ വിജയം ; പ്രതിഫലത്തില്‍ നിന്ന് ഒരു കോടി നൂറ് കുടുംബങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനവുമായി വിജയ് ദേവെരകൊണ്ട

0
208

ഖുഷി സിനിമയുടെ വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി വിജയ് ദേവെരകൊണ്ട.’ഖുഷി’യുടെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്.മൂന്ന് ദിവസം കൊണ്ട് ചിത്രം 70 കോടി നേടിയതിന്റെ സന്തോഷത്തിലാണ് നടൻ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം നല്കാൻ തീരുമാനിച്ചത്.

 

എന്തായാലും നടന്റെ പുതിയ പ്രഖ്യാപനം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.അദ്ദേഹത്തിൻറെ നല്ല മനസ്സാണ് ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

പ്രേക്ഷകമനസ്സിൽ പ്രണയാർദ്ദ്ര നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് പ്രദർശനത്തിന് എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 70.23 കോടിയാണ് നേടിയത്.ആദ്യദിവസം തന്നെ ചിത്രം 26 കോടി രൂപയാണ് നേടിയിരുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസിന് എത്തിയ ചിത്രത്തിന് ആദ്യം ദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. സാമന്തയും വിജയദേവരകൊണ്ടയും തമ്മിലുള്ള സീനുകൾ പ്രേക്ഷകരെ കോരിത്തരിപ്പിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായം.മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.വ്യത്യസ്ത ജാതിയിലുള്ള രണ്ടുപേർ പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരാവുകയും തുടർന്നുള്ള അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട് .ചിത്രത്തിൻറെ പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങൾക്കുമെല്ലാം വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലെ ‘എന്‍ റോജാ നീയേ’ എന്ന ഗാനം പ്രതീക്ഷിച്ചതിലും ഹിറ്റായി മാറിയിരുന്നു .സാരിഗമപ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം ഒമ്പത് മില്യൺ ആളുകളാണ് ഇതിനോടകം കണ്ടത്.മാത്രമല്ല സോഷ്യൽ മീഡിയയിലും ഗാനം വൈറൽ ആയിരുന്നു.റീലുകളായും സ്റ്റോറികളായും ഇൻസ്റ്റാഗ്രാമിൽ വൻ ഹിറ്റാണ് ‘എന്‍ റോജാ നീയേ’ എന്ന ഗാനം.‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here