ദളപതിയുടെ ‘ഗോട്ട് ‘ അപ്‌ഡേറ്റ് പുറത്തെത്തി

0
191

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട്.പ്രഖ്യാപനം മുതൽ ചർച്ചകളിൽ ഇടം നേടിയ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിലൊരു അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്ത് എത്തിയിരിക്കുന്നത്.സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് സീ തമിഴ് സ്വന്തമാക്കിയിരിക്കുകയാണ്.നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

സെപ്തംബര്‍ 5 നാണ് ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ് തീരുമാനിച്ചിട്ടുള്ലത്. എജിസ് എന്റര്‍ടൈന്‍മെന്റാണ് വിജയുടെ ചിത്രം റിലീസ് ചെയ്യുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം ഒരുക്കുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വെങ്കട്ട് പ്രഭുവി​ന്റെ ‘ഗോട്ടി’ന് ശേഷം ഒരു സിനിമ കൂടി ചെയ്താണ് വിജയ് അഭിനയ ജീവിതം അവസാനിപ്പിക്കുന്നത് എന്നാണ് വിവരങ്ങൾ. വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍ എന്നും അഭ്യൂഹങ്ങൾ വരുന്നുണ്ട്. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടിയോളമാണ് വിജയിക്ക് നല്‍കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് എന്ന റെക്കോഡ് വിജയിന് സ്വന്തമാകും എന്നും പറയുന്നുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദ ​ഗോട്ടി​ന്റെ ചിത്രീകരണം തിരുവനന്തപുരത്തുവെച്ചും നടന്നിരുന്നു. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നത്. അതിനായി വിജയ് കേരളത്തിലെത്തിയതും, കേരളത്തിലെ ആരാധകരെ അഭിസംബോധന ചെയ്ത വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ വെെറലായിരുന്നു. വിജയ്‍യുടെ ‘ലിയോ’യാണ് തമിഴ് സിനിമകളുടെ കളക്ഷനില്‍ കേരള ബോക്സ് ഓഫീസില്‍ ഒന്നാമതായി ഇപ്പോഴും തുടരുന്നത്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ഈ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here