വിജയം ചിത്രം ‘ലിയോ’യിലെ രണ്ടാം ഗാനം ഉടൻ എത്തുമെന്ന് റിപ്പോർട്ട്

0
205

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തുന്ന ചിത്രമാണ് ലിയോ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ വളരെ ആകാംക്ഷയിലാണ്. ‘ലിയോ’യുടെ അപ്‍ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സെപ്റ്റംബർ പത്തൊൻപതിനാണ് രണ്ടാമത്തെ ഗാനം പുറത്തിറങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ പത്തൊൻപതിനാണ് സിനിമ തീയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിലെ ആദ്യ ഗാനത്തിന് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെയും ലിയോയുടെ രണ്ടാമത്തെ ഗാനത്തിനായുള്ള ആകാംക്ഷയിലാണ് ആരാധകർ. കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ലോകേഷ് കനകരാജും. അതിനാൽ പ്രേക്ഷകർ വളരെയധികം ആകാംക്ഷയിലാണ്. അതേസമയം സെപ്റ്റംബറിൽ മലേഷ്യയിൽ വെച്ച് സിനിമയുടെ ട്രെയിലർ ലോഞ്ച് ഉണ്ടാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

Leo Naa Ready First Single feat. Vijay's Vocals Out Now! Tamil Movie, Music  Reviews and News

എന്നാൽ ഇതുവെയും സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാ​ഗത്തുനിന്നും ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതോടൊപ്പം വിജയ് ചിത്രത്തിന് രണ്ട് ഭാഗങ്ങള്‍ ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിലും ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ‘ലിയോ’യ്‍ക്ക് രണ്ട് ഭാഗങ്ങളുണ്ടെങ്കില്‍ വിജയ് ചിത്രങ്ങളില്‍ അത് ചരിത്രമാകുമെന്നാണ് പ്രേക്ഷക സംസാരം.

Police complaint against Thalapathy Vijay over his new film 'Leo' - Read  full story - Tamil News - IndiaGlitz.com

എന്നാൽ ഇതുവരെ വിജയുടെ സിനിമകൾക്കൊന്നും രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. കശ്‍മീരിലായിരുന്നു ‘ലിയോ’യുടെ ആദ്യ ഷെഡ്യൂള്‍ നടന്നിരുന്നത്. ലോകേഷ് കനകരാജും രത്‍നകുമാറുമാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതായി അറിയിച്ച് ലോകേഷ് കനകരാജ് രംഗത്ത് എത്തിയിരുന്നു. സിനിമയ്‍ക്കായി എല്ലാ ആവിശ്യങ്ങൾക്കൊപ്പം കൂടെ നിന്ന് പ്രവർത്തിച്ചവർക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കിയിരുന്നു.

Leo tamil movie vijay song wallpaper hq 1080p

അതോടൊപ്പം എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് ‘ലിയോ’യുടെ സംവിധായകൻ ലോകേഷ് കനകരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. സിനിമയിൽ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here