തെന്നിന്ത്യൻ നടൻ വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രമായ ‘മഹാരാജ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.വിജയ് സേതുപതി തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്.ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയൊലിക്കുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയാണ് ഫസ്റ്റുലുക്ക് പോസ്റ്ററിൽ കാണിക്കുന്നത്. പുറകിലായി ഏതാനും പൊലീസുകാര്‍ അത് നോക്കി നില്‍ക്കുന്നതായും കാണാൻ സാധിക്കും.
#MaharajaFirstLook@Dir_nithilan @PassionStudios_ @TheRoute @Sudhans2017 @Jagadishbliss @anuragkashyap72 @Natty_Nataraj @mamtamohan @Abhiramiact @AjaneeshB @Philoedit @DKP_DOP @ActionAnlarasu @ThinkStudiosInd @infinit_maze @jungleeMusicSTH @Donechannel1 #VJS50FirstLook #VJS50… pic.twitter.com/7fF5Y2rDao
— VijaySethupathi (@VijaySethuOffl) September 10, 2023
മഹാരാജാസ് ഫസ്റ്റ് ലുക്ക് എന്ന ഹാഷ്ടാഗോടെ പുറത്ത് വിട്ട ചിത്രം സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ടാണ് വൈറൽ ആയി മാറിയത്.ഇതുവരെ സിനിമകളിൽ കനത്ത പുതിയ കഥാപാത്രമായിരിക്കും വിജയ് സേതുപതിയുടേതെന്നാണ് പുതിയ പോസ്റ്ററിന് പിന്നാലെ ഒരു വിഭാഗം പറയുന്നത്.
ക്രൈം ത്രില്ലര്‍ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ദി റൂട്ടിന്റെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ്.അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിഥിലന്‍ സാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റ് ചിത്രം ക്രൈം, ത്രില്ലര്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ഡ്രാമയായിരിക്കും ഈ സിനിമയെന്ന് നിർമ്മാതാക്കൾ പറഞ്ഞിരുന്നു.
സംഗീത സംവിധായകന്‍ ബി.അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കാന്താര ഉള്‍പ്പെടെ ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് ഇദ്ദേഹം. ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അജനീഷായിരുന്നു. മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് തുടങ്ങിയ വര്‍ക്കുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ദിനേശ് പുരുഷോത്തമനാണ്.അയ്യര്‍ക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വര്‍ക്കുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശെല്‍വകുറാണ് പ്രൊജക്റ്റ് ഡിസൈനറായി പ്രവര്‍ത്തിക്കുന്നത്.

