തോക്കിനുള്ളിലുള്ള വിജയ്: ലിയോയുടെ പുതിയ പോസ്റ്റര്‍

0
349

വിജയ് നായകനാകുന്ന ലോകേഷ് കനക രാജ് ചിത്രം ലിയോയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തോക്കിനുള്ളിലുള്ള വിജയ്‌യെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. ഹിറ്റ്‌മേക്കര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയാകുന്ന സിനിമയാണിത്. വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ലിയോയുടെ മറ്റൊരു പോസ്റ്റര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. യുദ്ധം ഒഴിവാക്കൂ, എന്നാണ് ഇന്നലെ ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയത്. ശാന്തമായിരിക്കൂക, രക്ഷപ്പെടാന്‍ തയ്യാറെടുക്കുകയെന്നാണ് ഇന്ന് ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററിലുള്ളത്. പോസ്റ്ററുകളിലെ വാചകളുടെ അര്‍ഥം എന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ.

ലോകേഷ് കനകരാജിന്റെ ലിയോയില്‍ വിജയ്‌യുടെ കഥാപാത്രം എന്തായിരിക്കും എന്ന അന്വേഷണത്തിലാണ് കുറച്ച് നാളുകളായി ആരാധകര്‍. വിജയ് മാഫിയ തലവനായിരിക്കും എന്നായിരുന്നു ആദ്യ പോസ്റ്ററുകളില്‍ നിന്നുള്ള സൂചനകളില്‍ ആരാധകര്‍ മനസ്സിലാക്കിയത്. ലിയോ എന്ന ടൈറ്റില്‍ റോളില്‍ തന്നെയാണ് വിജയ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ പോസ്റ്ററുകള്‍ വിജയ്‌യുടെ കഥാപാത്രം എന്തായാരിക്കും എന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതിനാല്‍ അവയുടെ അര്‍ഥം ചികഞ്ഞെടുക്കുകയാണ് ആരാധകര്‍.

മിസ്‌കിന്‍, ബാബു ആന്റണി, മാത്യു തോമസ്, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, അഭിരാമി വെങ്കടാചലം, ജാഫര്‍ സാദിഖ് തുടങ്ങിയ താരങ്ങള്‍ വിജയ്‌യ്ക്കും തൃഷയ്ക്കും ഒപ്പം ലിയോയില്‍ വേഷമിടുന്നു. വിജയ്‌യുടെ നായികയായി തൃഷയെത്തുന്നത് 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് എത്തുമ്പോള്‍ ഗൗതം വാസുദേവ് മേനോന്‍ പൊലീസുകാരനായിട്ടായിരിക്കും ലിയോയില്‍ വേഷമിടുക എന്ന് നേരത്തെ വ്യക്തമായിരുന്നു. ഗൗതം വാസുദേവ് മേനോന്‍ പൊലീസുകാരനായിട്ടുള്ള ഫോട്ടോ ലിയോയുടേത് എന്ന പേരില്‍ ലീക്കായിരുന്നു. അര്‍ജുന്‍ ഹരോള്‍ഡ് ദാസായി എത്തുമ്പോള്‍ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആന്റണി ദാസ് ആണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലിയോ’ ഒക്ടോബര്‍ 19 നാണ് പ്രദര്‍ശനത്തിനെത്തുക. സെപ്റ്റംബര്‍ 30ന് ‘ലിയോ’യുടെ ഓഡിയോ ലോഞ്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എവിടെ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഓഡിയോ ലോഞ്ച് തിയതി വന്നതിന് പിന്നാലെ വിജയ് ഫാന്‍സിനിടയില്‍ പ്രധാന ചര്‍ച്ച ചടങ്ങില്‍ രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമര്‍ശത്തിന് വിജയ് മറുപടി നല്‍കും എന്നതാണ്.


രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമര്‍ശം വലിയ വിമര്‍ശങ്ങനള്‍ക്ക് വഴിയൊരുക്കിയിരുന്നു. ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനീകാന്ത് സംസാരിച്ച വാക്കുകളാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.”പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും.പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരാന്‍ തുടങ്ങും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകാന്‍ ശ്രമിക്കണം -”എന്ന വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here