തമിഴ് സൂപ്പര്‍താരം വിജയിയും അച്ഛന്‍ എസ് എ ചന്ദ്രശേഖരും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഏറെക്കാലമായി വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. വിജയ് ആരാധക സംഘത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപത്തിലേക്ക് മാറ്റാനുള്ള ചന്ദ്രശേഖറിന്റെ ശ്രമങ്ങള്‍ വിജയ് എതിര്‍ത്തതില്‍ നിന്നാണ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതെന്നായിരുന്നു നേരത്തേ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.
അച്ഛനും മകനുമിടയിലുള്ള അകല്‍ച്ചയെക്കുറിച്ച് വിജയിയുടെ അമ്മ ശോഭയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള ബന്ധത്തില്‍ നിലവില്‍ വിള്ളലുകളില്ലെന്ന് ചന്ദ്രശേഖര്‍ സമീപകാലത്ത് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചന്ദ്രശേഖറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന വിജയിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
കഴിഞ്ഞ ദിവസം ഒരു ലഘു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു ചന്ദ്രശേഖര്‍. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി യുഎസില്‍ ആയിരുന്ന വിജയ് ചെന്നൈയില്‍ എത്തിയ ഉടന്‍ നേരെ പോയത് ആശുപത്രിയിലേക്കാണ്. ആശുപത്രി മുറിയില്‍ അച്ഛനും അമ്മ ശോഭയ്ക്കുമൊപ്പം ഇരിക്കുന്ന വിജയിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അച്ഛനുമായി കടുത്ത അകല്‍ച്ചയിലാണെന്ന് ഇപ്പോഴും തുടരുന്ന പ്രചരണങ്ങള്‍ക്കുള്ള വിജയിയുടെ മറുപടി എന്ന നിലയ്ക്കാണ് വിജയ് ആരാധകര്‍ ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്.
അതേസമയം ലിയോ ആണ് വിജയിയുടെ പുതിയ റിലീസ്. വിക്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ് സിനിമയില്‍ സമീപകാലത്ത് ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രവുമാണ് ലിയോ. ഒക്ടോബര്‍ 19 നാണ് ചിത്രത്തിന്റെ റിലീസ്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്‌കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
#ThalapathyVijay after his US trip met his mom and dad and got their blessings. pic.twitter.com/RJpNXN8UUF
— Sreedhar Pillai (@sri50) September 14, 2023
ലോകേഷ് കനകരാജും ദളപതി വിജയും ഒന്നിക്കുന്ന ”ലിയോ” എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഒക്ടോബര്‍ 19 നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.ഇപ്പോള്‍ യുകെ റിലീസില്‍ ലിയോയ്ക്ക് കട്ടുകളുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് യുകെയിലെ വിതരണ ചുമതലയുള്ള അഹിംസ എന്റര്‍ടെയ്ന്‍മെന്റ്‌സ
റോ ഫോമില്‍ ലിയോ ആസ്വദിക്കാന്‍ ചിത്രം കാണുന്നവര്‍ക്ക് അവകാശമുണ്ടെന്നും ഓരോ ഫ്രെയിമിനും പ്രാധാന്യമുള്ളതുകൊണ്ടുമാണ് കട്ടുകളില്ലാതെ ചിത്രം യുകെയില്‍ റിലീസിന് ഒരുങ്ങുന്നത്.ഒപ്പം ചിത്രം റോ ഫോം പതിപ്പിലേക്ക് മാറുകയും ചെയ്യുമെന്നും പറയുന്നുണ്ട് .ഇങ്ങനെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ബ്ലര്‍ ചെയ്യുകയോ സെന്‍സര്‍ ചെയ്യുകയോ മ്യൂട്ടാക്കുകയോ ഉണ്ടാകില്ല. കഴിഞ്ഞ ദിവസം റിലീസിന് ഒരു മാസം അവശേഷിക്കെ ചിത്രത്തിന്റെ യുകെയിലെ അഡ്വാന്‍സ് ബുക്കിംഗ് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.
സെപ്റ്റംബര്‍ 7 മുതലാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ചിത്രത്തിന്റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ഇക്കാര്യം പുറത്ത്വിട്ടത്.ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം റിലീസിന് ആറ് ആഴ്ച മുന്‍പ് യുകെയില്‍ ബുക്കിംഗ് ആരംഭിക്കുന്നത് എന്ന പ്രത്യേകതയും ലിയോക്കുണ്ട്.
സെവന്‍ സ്‌ക്രീന്‍ സ്‌റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന ”ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസനെ നായകനാക്കി ”വിക്രം” എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ”ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള നടി നടന്മാര്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു സുപ്രധാന വേഷത്തില്‍ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ മികച്ച വേഷം ചെയ്യുന്നുണ്ട്. കേരളത്തില്‍ 650ല്‍ അധികം സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക .മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക. എന്തായാലും കേരളത്തില്‍ വിജയ്‌യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.