‘തിമിരി’ലെ വിനായകനെ തിരിച്ചറിഞ്ഞ് നടൻ വിശാൽ

0
129

‘വർമൻ’ എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രേക്ഷകപ്രശംസ നേടിയെടുത്ത നടനാണ് വിനായകൻ. ഇപ്പോഴിതാ തെന്നിന്ത്യൻ നടൻ വിശാൽ വിനായകനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറയുന്ന വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വിശാൽ നായകനായി അഭിനയിച്ച ‘തിമിര്’ എന്ന ചിത്രത്തിൽ വിനായകൻ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അഭിമുഖം ചെയ്യുന്ന ആൾ ആ സിനിമയിലെ വിനായകന്റെ ഫോട്ടോ കാണിച്ചുകൊടുക്കുകയും അത് വിശാൽ തിരിച്ചറിയുന്നതുമാണ് വീഡിയോ. വിനായകനാണെന്ന് വിശാല്‍ തിരിച്ചറിയും ആ സിനിമയുടെ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയും ചെയ്യുന്നു. തിമിര് എന്ന തമിഴ് ചിത്രത്തിന്റെ ഫോട്ടോ ആയിരുന്നു ഇത്. ചിത്രത്തിൽ ഐഎം വിജയനും മുഖ്യ വേഷത്തിലെത്തിയിരുന്നു.

 

View this post on Instagram

 

A post shared by the filmo 🎬 (@the.filmo)

ഒരു മലയാള നടന് അന്യഭാഷയില്‍ ലഭിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൊന്നാണ് ജയിലറില്‍ വിനായകന് ലഭിച്ചത് എന്ന് തന്നെ പറയാം. സൈക്കോ വൈബ്രേഷനുള്ള വില്ലന്‍ കഥാപാത്രമായാണ് വിനായകൻ ചിത്രത്തിൽ എത്തിയത് .അന്യഭാഷകളിൽ നായക വേഷത്തിലും പ്രതിനായകവേഷത്തിലും മലയാള നടന്മാര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ റിലീസിനു ശേഷം ഇന്ത്യയെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുന്ന നടൻ വിനായകൻ മാത്രമായിരിക്കും.

അതേസമയം, വിനായകൻ എന്ന കഥാപാത്രത്തെ വ്യത്യസ്തനാക്കുന്നതും മുൻപ് സൂചിപ്പിച്ച സൈക്കോ വൈബ്രേഷന്‍ കഥാപാത്രങ്ങൾ തന്നെയാണ്.നിരവധി നടൻമാർ ഇത്തരം കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയെ എല്ലാം തട്ടിത്തെറിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് വിനായകൻ ഒട്ടുമിക്ക സിനിമകളിലും അവതരിപ്പിക്കാറുള്ളത്.

മോഹന്‍ലാല്‍ സിനിമയായ മാന്ത്രികത്തില്‍ ജിപ്‌സികളുടെ കൂട്ടത്തില്‍ ഒരാളായിട്ടായിരുന്നു വിനായകന്റെ സിനിമാമേഖലയിലെ അരങ്ങേറ്റം.ചെറിയ വേഷമായതുകൊണ്ട് തന്നെ ഓർത്തിരിക്കാൻ മാത്രം പ്രാധാന്യം ആ കഥപാത്രത്തിന് ഉണ്ടായിരുന്നില്ല.ശേഷം വെള്ളിത്തിര, ചതിക്കാത്ത ചന്തു, ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, ബിഗ് ബി, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ വിനായകനെ പ്രേക്ഷകര്‍ തിരിച്ചറിയാൻ തുടങ്ങി.ഛോട്ടാ മുംബൈ, ബിഗ് ബി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഗുണ്ടകളുടെ കൂട്ടത്തില്‍ ഒരാളായി ഒതുങ്ങിനിന്ന വിനായകൻ ജയിലറിൽ ഗുണ്ടാ സംഘത്തിന്റെ തലവനായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം കാസർഗോൾഡ് എന്ന പുതിയ ചിത്രത്തിലെ വിനായകന്റെ കഥാപാത്രമാണ്. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിൽ വേറിട്ട ലുക്കിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here