മക്കൾസെൽവൻ വിജയ് സേതുപതിയെ നായകനാക്കി നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്ത ചിത്രം മഹാരാജ തിയറ്ററുകളിൽ വൻ വിജയം കരസ്ഥമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഇതിനോടകം ചിത്രം അമ്പത് കോടി ക്ലബിലും ഇടംപിടിച്ചിട്ടുണ്ട്.ഇപ്പോൾ താന്‍ നായകനായ ഏറ്റവും പുതിയ ചിത്രം മഹാരാജ സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നടൻ.ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നടൻ മലയാളി പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്.
നടി മംമ്‍ത മോഹൻദാസും സിനിമ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ചു.സിനിമയുടെ സ്ക്രിപ്റ്റ് ആണ് തന്നെ കൂടുതൽ ആകർഷിച്ചതെന്നും മികച്ച നടനോടൊപ്പം ആ കഥ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പറയുകയുണ്ടായി.ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്ന മുതൽ ഏറെ ചർച്ചചെയ്യപ്പെടുകയും പ്രേക്ഷകർ വളരെ പ്രതീക്ഷയർപ്പിക്കുകയും ചെയ്ത ചിത്രമാണ് വിജയ് സേതുപതിയുടെ മഹാരാജ.ആ പ്രതീക്ഷ ശെരിവെച്ചുകൊണ്ടാണ് ചിത്രം തിയറ്ററുകളിൽ വിജയം കരസ്ഥമാക്കിയത്.
നിഥിലൻ സാമിനാഥൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ നട്ടി, ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രം കെെകാര്യം ചെയ്യുന്നത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ചിത്രം കൂടിയാണിത്.
കാന്താര പോലെയുള്ള ബ്ലോക്ക്ബസ്റ്റർ കന്നഡ സിനിമകൾക്ക് സംഗീതം പകർന്ന സംഗീത സംവിധായകൻ ബി.അജനീഷ് ലോക്‌നാഥ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നൽകിയത് അജനീഷ് തന്നെയായിരുന്നു. മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ആയ ഫിലോമിൻ രാജ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ലവ് ടുഡേ, ഒപ്പം വെബ് സീരീസായ വിലങ്ങ് തുടങ്ങിയവയിലൂടെ ശ്രദ്ധേ നേടിയ ദിനേശ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. ഇയർക്കൈ, പേരാണ്മൈ, മദിരാശിസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ കിടിലൻ സെറ്റ് വർക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ച ശെൽവകുറാണ് മഹാരാജയുടെ പ്രൊജക്റ്റ് ഡിസൈനർ ആയെത്തുന്നത്.