പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാന് ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ തന്റെ ട്വീറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വാഹിദ റഹ്മാൻ. “പ്യാസ”, “സിഐഡി”, “ഗൈഡ്”, “കാഗസ് കേ ഫൂൽ”, “ഖാമോഷി”, “ത്രിശൂൽ” തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
തന്റെ ‘എക്സ്’ അക്കൗണ്ടിൽ അവാർഡ് പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര മന്ത്രി കുറിച്ചു…
I feel an immense sense of happiness and honour in announcing that Waheeda Rehman ji is being bestowed with the prestigious Dadasaheb Phalke Lifetime Achievement Award this year for her stellar contribution to Indian Cinema.
Waheeda ji has been critically acclaimed for her…
— Anurag Thakur (@ianuragthakur) September 26, 2023
“ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വഹീദ റഹ്മാന് നൽകുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് വലിയ സന്തോഷവും ബഹുമാനവുമുണ്ട്.
പ്യാസ, കാഗസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹേബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ഹിന്ദി സിനിമകളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടിയ നടിയാണ് വഹീദ റഹ്മാൻ.
5 പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ, അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് അവർ കഥ പത്രങ്ങളെ അവതരിപ്പിച്ചത്. രേഷ്മ ഔർ ഷേര എന്ന ചിത്രത്തിലെ വേഷത്തിന് അവർക്കു ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാര ജേതാവായ വഹീദ റഹ്മാൻ. ഭാരതീയ സ്ത്രീത്വത്തിന്റെ അർപ്പണബോധവും പ്രതിബദ്ധതയും കരുത്തും സന്നിവേശിച്ചു തന്റെ മേഖലയിലെ പരമോന്നത പുരസ്‌കാരം നേടിയെടുത്തിട്ടുള്ള വ്യക്തിയാണ്.
ചരിത്രപ്രസിദ്ധമായ വനിതാ സംവരണ ബിൽ പാർലമെന്റ് പാസ്സാക്കിയ ഈ വേളയിൽ തന്നെ. ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളും സിനിമയ്ക്ക് ശേഷം തന്റെ ജീവിതം ജീവകാരുണ്യത്തിനും സമൂഹത്തിന്റെ നൻമയ്ക്കും വേണ്ടി സമർപ്പിച്ചവരുമായ വഹീദ റഹ്മാന് നല്കാൻ കഴിയുന്ന ഉചിതമായ ആദരവ് തന്നെയാണ്. ഈ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്
ഞാൻ അവരെ അഭിനന്ദിക്കുകയും നമ്മുടെ സിനിമാ ചരിത്രത്തിന്റെ പ്രാധാന്യമേറിയ ഘടകമായ അവരുടെ മികച്ച സംഭാവനകൾക്ക് വിനയപൂർവ്വം എന്റെ ആദരവ് അർപ്പിക്കുകയും ചെയ്യുന്നു.”
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ താരം വിവിധ ഭാഷകളിലായി 90 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1955-ൽ “റോജുലു മറായി”, “ജയസിംഹ” എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരം 2021-ൽ പുറത്തിറങ്ങിയ സ്‌പോർട്‌സ് സിനിമയായ “സ്‌കേറ്റർ ഗേൾ” എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.