നദികളിൽ സുന്ദരിയായ ആ യമുന ആരെന്ന് നാളെ അറിയാം : ടീസർ നാളെ പുറത്തിറങ്ങും

0
162

ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രം സെപ്‌റ്റംബർ പതിനഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. അതേസമയം ചിത്രത്തി​ന്റെ ടീസർ നാളെ പുറത്തിറങ്ങും. ഇതുസംബന്ധിച്ച വിവരങ്ങൾ ധ്യാൻ ശ്രീനിവാസൻ ത​ന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തി​ന്റെ പോസ്റ്റർ തിരുവോണനാളിൽ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഓണാശംസകൾ നേർന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ പോസ്റ്ററിൽ നടിയുടെ മുഖം കാണിച്ചിരുന്നില്ല. ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തു വിടുമ്പോഴല്ലാം തന്നെ നടി പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ കാണാറുള്ളത്. ഇത് ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ നാളെ വരാനിരിക്കുന്ന ടീസറിനായി ആരാധകർ കാത്തിരിക്കുകയാണ്. ആരാണ് ആ സുന്ദരി എന്നറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ.

സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാറും, സിമി മുരളി കുന്നുംപുറത്തും ഒത്തുചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിർവഹിക്കുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ്. ക്രെസൻറ് റിലീസ് വഴി സിനിമാറ്റിക്ക ഫിലിംസാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്.

ഈ ചിത്രത്തിൻറെ പശ്ചാത്തലമാകുന്നത് കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ്. അവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, ശരത് ലാൽ, വിസ്മയ ശശികുമാർ എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരന്നാണ് ഈണം പകരുന്നത്. ശങ്കർ ശർമയാണ് ബി.ജി.എം ചെയ്തിരിക്കുന്നത്. ‘സരിഗമ’യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ തിയറ്റർ പ്രദർശനത്തിന് ശേഷമുള്ള ഒ.ടി.ടി അവകാശം പ്രമുഖ ഒ.ടി.ടി. കമ്പനിയായ എച്ച് ആർ ഒടിടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫൈസൽ അലിയാണ് സിനിമയുടെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. ഷമീർ രാധാകൃഷ്ണൻ ആണ് എഡിറ്റർ ആയെത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ആയി സിനിമയിൽ പ്രവർത്തിച്ചത് സജീവ് ചന്തിരൂർ ആണ്. കലാസംവിധാനം നിർവഹിച്ചത് അജയൻ മങ്ങാടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here