വ്യാജ പ്രൊഫൈലുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചെയ്തുകൂട്ടുന്നെന്താണ്: ഉബൈനി ഇബ്രാഹിം

0
208

വ്യാജ പ്രൊഫൈലുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചെയ്തുകൂട്ടുന്നെന്താണെന്ന് ഉബൈനി ഇബ്രാഹിം. റാഹേല്‍ മകന്‍ കോരയുടെ വാര്‍ത്തസമ്മേളനത്തിലാണ് സിനിമയുടെ റിവ്യുവിനെക്കുറിച്ച് വ്യക്തമാക്കിയത്.

ഉബൈനി ഇബ്രാഹിമിന്റെ വാക്കുകള്‍…..


നിലവില്‍ കേരള ഹൈക്കോടതിയില്‍ രാമചന്ദ്രനെന്ന വക്കീലിന്റെ മുന്‍പിലാണ് മുന്‍പൊരു കേസ് ഫയല്‍ ചെയ്യപ്പെട്ടത് . ആ കേസില്‍ റിലീസ് ചെയ്തതിന് ശേഷം റിവ്യു ചെയ്യുന്നതിന്റെ വരും വരായ്കള്‍ സംബന്ധിച്ച് അല്ലെങ്കില്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ആ വിഷയം സംബന്ധിച്ച് ഒരു കേസ് വന്നിരുന്നു.

ആ കേസില്‍ കോടതി അമിക്യുസ് ക്യുറി കമ്മീഷനെ വെച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കണം എന്ന് പത്രങ്ങളില്‍ വാര്‍ത്ത വരുകയും ആ വിഷയത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സജിത്ത് എന്ന് പറയുന്ന ഞങ്ങളുടെ സുഹൃത്തിന്റെ ഐഡിയില്‍ കയറിയാണ് പടം ഇറങ്ങുന്നതിന്റെ ഒരാഴ്ച മുന്‍പ് ആ പടം എങ്ങനെയുള്ളതാണ്, ഈ പടം എങ്ങനെയാണ് എന്ന് കമന്റിട്ടത്.

അയാള്‍ എന്നെ വിളിച്ചപ്പോള്‍ മോനേ അതൊരു ട്രോളായിരുന്നുവെന്ന് പറഞ്ഞു. അതെങ്ങെന ട്രോളാകും. സാധാരണക്കാരന്‍ ഫേസ്ബുക്കില്‍ കണ്ടിട്ട് അവന്‍ അങ്ങ് പോകും.

അവന്റെ തലയില്‍ രജിസ്റ്ററായിട്ട് അവന്‍ അങ്ങ് പോകും. ജേണലിസം ഫീല്‍ഡില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ഒരാളെ വ്യക്തിഹത് ചെയ്യുകയാണ്. പണ്ട് ട്രോള്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു. ഒരാളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ വ്യക്തിഹത്യ ചെയ്യുകയാണ്. അതൊക്കെ തെറ്റാണ്. അമിക്യൂസ് ക്യുറിയില്‍ അദ്ദേഹം കൊടുത്ത റിപ്പോര്‍ട്ടില്‍ റിവ്യു ചെയ്യുന്നതിന് കുഴപ്പമില്ല. ആര്‍ക്കും അഭിപ്രായം പറയാം. അതിനുള്ള സ്വാതന്ത്യം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുണ്ട്.
സുപ്രിംകോടതി പറഞ്ഞിരിക്കുന്നത് നമ്മള്‍ ഒരാളെക്കുറിച്ച് റിവ്യു പറയുമ്പോള്‍ ഒരാളെ നമ്മള്‍ വ്യക്തിഹത്യ ചെയ്യുമ്പോള്‍ കൊലപാതകത്തിനെക്കാള്‍ വലിയ കുറ്റമാണ് ചെയ്യുന്നത്. ഇവിടെ നിങ്ങള്‍ റിവ്യു പറയുമ്പോള്‍ നിങ്ങള്‍ പറയുന്ന തലത്തിലാണോ നി ങ്ങള്‍ പറയുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചാല്‍ മതി.

അതേസമയം,കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേല്‍ മകന്‍ കോര’ തീയേറ്ററിലെത്തി. ഒക്ടോബര്‍ പതിമൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ ഷാജി കെ. ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കണ്ടക്ടറായി സ്ഥിരം ജോലിയില്‍ എത്തുന്ന ഒരു ചെറുഷ്യക്കാരന്റേയും അയാള്‍ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താല്‍ക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ശക്തമായ കുടുംബ ബന്ധത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.

നര്‍മ്മവും ബന്ധങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീന്‍ എന്റര്‍ടെയിനറായിട്ടാണ് ചിത്രത്തിന്റെ അവതരണം. ആന്‍സണ്‍ പോള്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മെറിന്‍ ഫിലിപ്പ് നായികയാകുന്നു. റാഹേല്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്മിനു സിജോയാണ്. വിജയകുമാര്‍, അല്‍ത്താഫ് സലിം, മനു പിള്ള, മധു പുന്നപ്ര, മുന്‍ഷി രഞ്ജിത്ത്, ബ്രൂസ്ലി രാജേഷ്, കോട്ടയം പുരുഷു, അയോധ്യാ ശിവന്‍, ഹൈദരാലി, ബേബി എടത്വ, അര്‍ണവ് വിഷ്ണു, ജോപ്പന്‍ മുറിയാനിക്കല്‍, രശ്മി അനില്‍, മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ ജോബി എടത്വ. ഹരി നാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.ഛായാഗ്രഹണം ഷിജി ജയദേവന്‍, എഡിറ്റിംഗ് അബു താഹിര്‍, കലാസംവിധാനം വിനേഷ് കണ്ണന്‍, പ്രൊഡക്ഷന്‍ മാനേജേഴ്സ് -ഹരീഷ് കോട്ട വട്ടം, നസ്റുദ്ദീന്‍ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദിലീപ് ചാമക്കാല, പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here