ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ പത്ത് കിലോ മൈദ കുഴച്ച് പൊറോട്ടയടിച്ചിട്ടുണ്ട്: മനോജ് കെ.യു.

0
276

ഴാംക്ലാസില്‍ പഠിക്കുമ്പോള്‍ പത്ത് കിലോ മൈദ കുഴച്ച് പൊറോട്ടയടിച്ചിട്ടുണ്ടെന്ന് മനോജ് കെ.യു. മൂവിവേള്‍ഡ് മീഡിയയുടെ പ്രത്യേക പരിപാടിയായ സിനിമയല്ല ജീവിതത്തില്‍ സംസാരിക്കുകയായിരുന്നു മനോജ്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് മനോജ് കെ യു.

മനോജ് കെ.യുവിന്റെ വാക്കുകള്‍

ഞാന്‍ ജനിക്കുമ്പോള്‍ നല്ല ദാരിദ്രമായിരുന്നു. ഞങ്ങള്‍ നാലു പേരായിരുന്നു. എന്റെ മൂത്ത ചേട്ടന്‍ പ്രൊഫഷണല്‍ നാടക ഡയറക്ടായിരുന്നു. ഇപ്പോള്‍ സീരിയല്‍ നടനാണ് പയ്യന്നൂര്‍ മുരളി. രണ്ടാമത്തെ ചേച്ചി മൂന്നാമത് ഞാന്‍ നാലാമത് അനിയന്‍. അനിയന്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നു. ചേച്ചി ഹൗസ് വൈഫാണ്. ഇല്ലായ്മയില്‍ നിന്ന് എല്ലാം പഠിച്ചു. എന്റെ അമ്മ എന്ത് ദാരിദ്രത്തിലും വിഷമിച്ച് കണ്ടിട്ടില്ല. അച്ഛനും അമ്മയും എന്ത് വിഷമത്തിലും ചിരിച്ചും കളിച്ച് ജീവിക്കുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്.

നിങ്ങളുടെ ജീവിതത്തില്‍ എന്തിനാണ് വിഷമം നേരിട്ടുള്ളതെന്ന് ചോദിച്ചാല്‍ കാരണം ഞങ്ങള്‍ക്ക് ഓര്‍മ്മയില്ല അങ്ങനെയുള്ള വിഷമകാലഘട്ടം ഉണ്ടായിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ അങ്ങനെയൊരു കാലം ഓര്‍മ്മയില്ല. പട്ടിണിയുണ്ടായിട്ടോണ്ടൊയെന്ന് ചോദിച്ചാല്‍ അതൊര്‍ക്കുന്നില്ല. കുട്ടികളാകുമ്പോള്‍ വിശപ്പുണ്ടാകില്ലേ? അമ്മ എന്തെങ്കിലും പറഞ്ഞ് അടിക്കും. അപ്പോള്‍ നമ്മള്‍ കരഞ്ഞ് കിടക്കും.

അപ്പോള്‍ നമ്മള്‍ ഭക്ഷണത്തെക്കുറിച്ച് ഓര്‍ക്കില്ല. കാലങ്ങള്‍ക്ക് ശേഷം നമ്മള്‍ വിചാരിക്കുന്നത് ഭക്ഷണമില്ലാത്തത് കൊണ്ടല്ലേ? എന്ന് വിചാരിച്ചു. ചിന്തിക്കാന്‍ കാരണം എന്നെക്കാള്‍ അടികിട്ടിയത് എന്റെ ചേട്ടനായിരിക്കും. ചിലപ്പോള്‍ അമ്മ പറഞ്ഞിട്ടുണ്ടാകും നീയല്ലേ ഇപ്പോള്‍ കഴിച്ചത് എന്നൊക്കെ പറയുമല്ലോ? അതായിരിക്കാം ഞാന്‍ അങ്ങനെ ചിന്തിച്ചത്. അച്ഛന് വാടകയ്‌ക്കെടുത്ത ഹോട്ടലാണ്. മിക്കപ്പോഴും അച്ഛന്റെ ഹോട്ടലിലാണ് നമ്മള്‍ താമസിച്ചിരുന്നത്. അന്ന് ഞാന്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ഹോട്ടലില്‍ പോറോട്ടക്കാരനില്ലായിരുന്നു, അന്ന് പത്ത് കിലോ മൈദ കുഴച്ചിട്ട് പൊറോട്ടയടിച്ചിട്ടുണ്ടായിരുന്നു.

ഞാന്‍ ഹോട്ടലില്‍ സപ്ലൈ ചെയ്തിട്ടുണ്ട്, ചായ അടിച്ചിട്ടുണ്ട് അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ദിവസം അച്ഛനെ സഹായിക്കാനായി പോയിട്ട് തിങ്കളാഴ്ച രാവിലെയാണ് വീട്ടിലേക്ക് വരുന്നത്. വീട്ടില്‍ പച്ചക്കറിയാണല്ലോ? അപ്പോള്‍ ഹോട്ടലില്‍ പോയാല്‍ പോറോട്ടയും മസാലതക്കറിയും കഴിക്കാമല്ലേ?

അതേസമയം, തിങ്കളാഴ്ച നിശ്ചയം, ഓട്ടര്‍ഷ, പ്രണയവിലാസം, ഇരട്ട, ഉരു, ലവ് ഫുള്ളി യുവേഴ്സ് വേദ, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മനോജ് കെ യു. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് , കുഞ്ചാക്കോ ബോബന്റെ ചാവേര്‍ എന്നിവയാണ് പുതിയ ചിത്രങ്ങള്‍. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയവിലാസം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിനന്ദനം ലഭിച്ചിരുന്നു.

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ അഭിനയം താരത്തിന് മികച്ച പ്രേക്ഷകപ്രശംസ നേടിക്കൊടുത്തിരുന്നു, സെന്ന ഹെഗ്ഡെയുടെ ആക്ഷേപഹാസ്യമായ ചിത്രത്തിലെ കുവൈറ്റ് വിജയന്‍ എന്ന സ്വേച്ഛാധിപത്യ കുടുംബനാഥനായി മനോജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here