അറ്റ്ലീ സംവിധാനം ചെയ്ത ‘ജവാൻ’ തിയറ്ററുകളിൽ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.ഇതിനിടയിൽ അറ്റ്ലീ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.സിനിമയിൽ അതിഥിവേഷത്തിൽ ദളപതി വിജയ് എത്തുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാല്‍ അത് സംഭവിച്ചില്ല. ഇപ്പോഴിതാ അതിനെക്കുറിച്ച് തുറന്ന് പറയുകയാണ് അറ്റ്ലീ.വിജയ്‌യെയും ഷാരൂഖിനേയും ചേർത്ത് പുതിയ സിനിമ ചെയ്യാനുള്ള പ്ലാൻ ഉണ്ടെന്നും പെട്ടെന്ന് തന്നെ അത് സംഭവിക്കുമെന്നും അറ്റ്ലീ പറയുന്നു.”ജവാനിൽ വിജയെ അതിഥിവേഷത്തിൽ കൊണ്ടുവരാൻ എനിക്ക് പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല.അദ്ദേഹത്തോട് ജവാനില്‍ ഒരു അതിഥിവേഷം ഞാന്‍ ആവശ്യപ്പെടാതിരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് .രണ്ട് പേരെയും ചേർത്ത് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്.ഒരു ദിവസം അത് സംഭവിക്കും.അതുകൊണ്ടാണ് ഞാൻ ജവാനിലേക്ക് അദ്ദേഹത്തെ വിളിക്കാതിരുന്നത് അവരെ രണ്ടുപേരെയും ഒരു ചിത്രത്തില്‍ അവതരിപ്പിക്കാന്‍ എനിക്ക് ഏറെ ആഗ്രഹമുണ്ടെന്നും അറ്റ്ലീ പറയുന്നു.”
അതേസമയം കിംഗ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത ”ജവാൻ ” തിയറ്ററുകളിൽ മികച്ച വിജയത്തോടെ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തിയിരുന്നു. മാത്രമല്ല ആഗോള വ്യാപകമായി ചിത്രം നേടിയത് 500 കോടിക്ക് മുകളിലാണ് .ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്. ആഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു. കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്രർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു. സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്. ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.