ജെയ്ഡാ പിങ്കെറ്റിന്റെ പരിപാടിയിൽ അപ്രതീക്ഷിത അതിഥിയായി വിൽ സ്മിത്ത് : അമ്പരന്ന് ആരാധകർ

0
191

മേരിക്കൻ നടനും നിർമാതാവും അതിനൊപ്പംതന്നെ റാപ്പർ ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം ലോകപ്രശസ്തനായ ഹോളിവുഡ് താരമാണ് വില്ലാർഡ് കാരോൾ വിൽ സ്മിത്ത്. സിനിമ ടെലിവിഷൻ രം​ഗത്തും അദ്ദേഹം കാലങ്ങളായി സജീവമായി തുടരുന്ന ആളാണ് അദ്ദേഹം. വിൽ സ്മിത്തുമായി 2016 മുതൽ വേർപിരിഞ്ഞാണ് താൻ കഴിയുന്നതെന്ന് ഒരാഴ്ച മുൻപാണ് നടിയും അവതാരകയുമായ ജെയ്ഡാ പിങ്കെറ്റ്
മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ അടുത്തിടെ ജെയ്ഡയുടെ പുതിയ ഒരു പുസ്തകവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ വിൽ സ്മിത്തി​ന്റെ സാന്നിധ്യം ആരാധകരെ അമ്പരപ്പെടുത്തിയിരിക്കുകയാണ്. പരിപാടിയിൽ വിൽ സ്മിത്തിനെ കണ്ടതോടെ ആരാധകർ ആവേശത്തിലായിരുന്നു.

ബാൾട്ടിമോറിൽ സ്ഥിതിചെയ്യുന്ന ലൈബ്രറിയിൽ നടിയും അവതാരികയുമായ ജെയ്ഡയുടെ ‘WORTHY’ എന്ന ഓർമക്കുറിപ്പുകളടങ്ങിയ പുസതകത്തിന്റെ ചർച്ചക്കിടെയിലാണ് ജെയ്ഡയ്ക്ക് പിന്തുണയുമായി വിൽ സ്മിത്ത് എത്തിയത്. ജെയ്ഡ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണെന്നും ജീവിതാവസാനം വരെ അതങ്ങനെതന്നെ തുടരുമെന്നും വിൽ സ്മിത്ത് പറഞ്ഞു. തന്റെ പല വിജയങ്ങൾക്കും പിന്നിൽ ജെയ്ഡയുടെ പിന്തുണയും ത്യാഗവുമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കാലങ്ങൾ കഴിഞ്ഞാലും തങ്ങളുടെ ബന്ധം ഇങ്ങനെ നല്ല രീതിയിൽ തുടരുമെന്നും അദ്ദേഹം പറയുകയുണ്ടായി.

മക്കളായ ജെയ്ഡനും വില്ലോയ്ക്കും ട്രേ സ്മിത്തിനുമൊപ്പമായിരുന്നു താരം പരിപാടിയിൽ എത്തിയത്. അപ്രതീക്ഷിതമായ വിൽ സ്മിത്തിന്റെ സന്ദർശനം ജെയ്ഡയെയും അമ്പരപ്പിച്ചിരുന്നു. ക്രൂരവും അത്രതന്നെ മനോഹരവുമായ ബന്ധമെന്നാണ് വിൽ സ്മിത്ത് തങ്ങളുടെ ബന്ധത്തെ കുറിച്ച് വിശേഷിപ്പിച്ചത്.

വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ആ കാലം കഴിഞ്ഞുപോയെന്നും, വില്ലും താനും തമ്മിൽ ഇപ്പോൾ നല്ല ബന്ധമാണെന്നും പരസ്പരം പിന്തുണ നൽകിയാണ് തങ്ങൾ മുന്നോട്ടു പോകുന്നതെന്നും ജെയ്ഡ മാധ്യമങ്ങളോട് പറഞ്ഞു.

വരാനിരിക്കുന്ന ആക്ഷൻ-കോമഡി ചിത്രമായ അൺടൈറ്റിൽഡ് ‘ഫോർത്ത് ബാഡ് ബോയ്‌സ്’ ന്റെ തിരക്കിലാണ് നടൻ വിൽ സ്മിത്ത്. 2020-ൽ പുറത്തിറങ്ങിയ ‘ബാഡ് ബോയ്‌സ് ഫോർ ലൈഫ്’ നു ശേഷമുള്ള, ബാഡ് ബോയ്‌സ് സീരീസിലെ നാലാമത്തെ ചിത്രമാണ് വരാൻ പോകുന്ന ഈ ചിത്രം. ആദിൽ എൽ അർബിയും ബിലൽ ഫല്ലായും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിൽ സ്മിത്ത്, മാർട്ടിൻ ലോറൻസ്, വനേസ ഹഡ്ഗൻസ്, ആലക്‌സാണ്ടർ ലൂഡ്വിഗ് ഉൾപ്പെടെയുള്ള താരങ്ങളാണ് വേഷമിടുന്നത്. അമേരിക്കയിൽ അടുത്ത വർഷം ജൂൺ 14-നാണ് ചിത്രത്തിന്റെ പ്രദർശനമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here