പുതിയ തലമുറയിലെ ആളുകള്‍ക്ക് എല്ലാവരെയും സ്വീകരിക്കുവാനുള്ള മനസ്സുണ്ടെന്ന് മുഹമ്മദ് ജാസില്‍.മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സോഷ്യല്‍മീഡിയയില്‍ എത്തിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞത്. സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക് സുപരിചിതനാണ് മുഹമ്മദ് ജാസില്‍. എല്ലാവരും വിളിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നതും ജാസില്‍ ജാസി എന്ന പേരിലാണ്. മലപ്പുറം കുറ്റിപ്പുറമാണ് സ്വദേശം. ടിക്ടോക് കാലംതൊട്ടാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. നിരവധി വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുവെ മേക്കപ്പ് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ജാസിലിന് അതുകൊണ്ട് തന്നെ വലിയ രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടി വരാറുണ്ട്. നടപ്പിലും പെരുമാറ്റത്തിലും സ്ത്രൈണതയുണ്ടെന്ന് പറഞ്ഞാണ് സോഷ്യല്‍മീഡിയ വഴി ജാസിലിന് ഏറെയും സൈബര്‍ ആക്രമണങ്ങള്‍ ലഭിക്കുന്നത്.
മുഹമ്മദ് ജാസിലിന്റെ വാക്കുകള്‍…
ആദ്യം ഇത്താത്തമാരും ഉമ്മയും പുറത്തിറങ്ങുമ്പോള്‍ ആള്‍ക്കാര്‍ ചോദിക്കുമായിരുന്നു എന്താ നിങ്ങളുടെ മകന്‍ എന്താ പെണ്ണുങ്ങളെ പോലെ അഭിനയിക്കുന്നത്, ചെയ്യുന്നതെന്ന്. ഇപ്പോള്‍ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആള്‍ക്കാര്‍ നമ്മളോട് വന്ന് സംസാരിക്കുമ്പോള്‍, അവരിലൊരാളായി കാണുന്നു ഫോട്ടോയെടുക്കുമ്പോള്‍ ഉമ്മായ്ക്ക് സന്തോഷമാണ്.
ആ സന്തോഷം ഉമ്മായുടെ മുഖത്ത് കാണാം. നേരത്തെ ഉമ്മായുടെയും സഹോദരിയുടെയും കൂടെ പോകുമ്പോള്‍ എനിക്ക് പേടിയായിരന്നു ഇപ്പോള്‍ പുതിയ തലമുറയിലെ ആളുകള്‍ക്ക് എല്ലാവരെയും സ്വീകരിക്കാവാനുള്ള മനസുണ്ട്. അവരുടെ വീട്ടിലും സ്വീകരിക്കാനുള്ള മനസ് അവര്‍ കൊടുക്കുന്നുണ്ട്.
ഉമ്മായുടെ പുറത്ത് പോയി ഭക്ഷണം കഴിക്കാനൊക്കെ പോകുമ്പോള്‍ അവിടുത്തെ സ്റ്റാഫും മുതലാളിമാരുമൊക്കെ വന്ന് സംസാരിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുമ്പോള്‍ ഉമ്മായ്ക്ക് സന്തോഷമാകുന്നുണ്ട്. ഇപ്പോള്‍ ഈ വീഡിയോയൊക്കെ ചെയ്യുമ്പോള്‍ ഉമ്മായ്ക്ക് അറിയാം വരുമാനം കിട്ടുന്നുണ്ടെന്ന്.
View this post on Instagram
ഒരിക്കലും ഞാന്‍ അഭിനയിക്കുന്നതല്ല. ആണ്‍മനസില്‍ കുടുങ്ങികിടക്കുന്ന സ്ത്രീകളുണ്ട്, സ്ത്രീ മനസുകളില്‍ കുടുങ്ങികിടക്കുന്ന പുരുഷന്മാരുമുണ്ട്. ഇവരോട് എല്ലാവരോടും ചോദിക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്. പുരുഷന്മാരോട് ചോദിക്കുന്നത് നിങ്ങള്‍ക്ക് ജിമ്മിലോ, കളിക്കാനോ പോയ്ക്കൂടേയെന്ന്. സ്ത്രീകളോട് ചോദിക്കുന്നത് നിങ്ങള്‍ക്ക് സ്ത്രീകളുടെ കൂടെ നടന്നാല്‍ പോരെയെന്ന്. എന്നോടും ഇതു പോലെ നിരവധി ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഞാന്‍ ഇതെല്ലാം ചെയ്തിട്ടുണ്ട് ഒരിക്കലും ഇതൊരിക്കലും അഭിനയമല്ല.
കഴിഞ്ഞദിവസയം മോയ്തലവിയോട് സംസാരിച്ചപ്പോള്‍ മതപരമായി നീ ഇത് ചെയ്യുമ്പോള്‍ പ്രശ്‌നമല്ലേ? നീ മുസ്ലിമായിട്ട് ജനിച്ചിട്ട് ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ? കഥകളറിയില്ലേ? എന്ന് സംസാരിച്ചു. നിരവധി വൈകല്യങ്ങള്‍ ഉളളവര്‍ നിരവധി പേരുണ്ട്? ഈയൊരവസ്ഥയില്‍ കൂടി പോകുന്നവര്‍ക്ക് മാത്രമേ ഈ അവസ്ഥ അറിയുകയുകയുള്ളൂ.