കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാനാണ് താല്പര്യപ്പെടുന്നതെന്നും സുഹൃത്തുക്കളുമായി ആവശ്യത്തിന് മാത്രമാണ് സൗഹൃദമുള്ളതെന്നും നടൻ അപ്പാനി ശരത്ത് .സുഹൃത്തുക്കൾ ഉപദേശങ്ങൾ നല്കാറുണ്ടെങ്കിലും തനിക്ക് ശെരിയായത് മാത്രമാണ് ചെയ്യാറുള്ളതെന്നും അതിനാണ് കൂടുതൽ പ്രാധാന്യം നൽകാറുള്ളതെന്നും നടൻ പറയുന്നു.
”ഷൂട്ട് കഴിഞ്ഞാൽ പിന്നെ വീട്ടിലോട്ടാണ് പോവുക.അതിനിടയിലുള്ള എന്ജോയ്മെന്റിന് ഒന്നും ഞാൻ പോകാറില്ല.വീട്ടിലേക്ക് എത്രയും പെട്ടെന്ന് പോവുക എന്നത് മാത്രമാണ്.സുഹൃത്തുക്കൾ ഒരുപാട് ഉണ്ട്.അവരുമായി ആവശ്യത്തിന് മാത്രമാണ് ഞാൻ സമയം ചിലവഴിക്കാറുള്ളത്.ആരെയും പിണക്കാതെയുള്ള നല്ല സൗഹൃദമാണ് എനിക്ക് താല്പര്യം.സുഹൃത്തുക്കൾ എനിക്ക് ഉപദേശങ്ങൾ തരാറുണ്ടെങ്കിലും ഞാൻ എനിക്ക് ശെരിയായത് മാത്രമാണ് ചെയ്യാറുള്ളത്.അതിനാണ് ഞാൻ കൂടുതൽ പ്രാധാന്യം നൽകാറുള്ളത്.എനിക്ക് ലഭിക്കുന്ന ഓഫറുകൾ കൃത്യമായി ചെയ്ത അതിലൂടെ ഈ മേഖലയിൽ എന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കുക അതാണ് എന്റെ ലക്ഷ്യം .’ജീവിതം ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ കെട്ടിപ്പടുക്കുക എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. സിനിമാമേഖലയിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിന് പോയപ്പോൾ കുറെ ആളുകളെ കാണാൻ സാധിച്ചു.എല്ലാവരുമായും നല്ല സുഹൃത്ത് ബന്ധമാണ് ഉള്ളത്”എന്നും നടൻ പറയുന്നു.അതേസമയം, സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷൻ ക്യാമ്പസ് ചിത്രമായ ‘പോയിന്റ് റേഞ്ച് ആണ് അപ്പാനി ശരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചർച്ച ചെയ്യുമ്പോൾ ശരത് അപ്പാനിയുടെ ‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുക.റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ , പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടനാണ് അപ്പാനി ശരത്ത്. അപ്പാനി രവി എന്നായിരുന്നു ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പിന്നീട് അപ്പാനി പേരിനൊപ്പം ചേർത്ത് ആളുകൾ ശരത്തിനെ നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ അപ്പാനി ശരത്ത് എന്ന് അറിയപ്പെടാൻ തുടങ്ങുകയായിരുന്നു.