ആഡംബര ജീവിതം ആഗ്രഹിച്ച് സിനിമയിൽ കഥാപാത്രങ്ങൾ ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് നടൻ അപ്പാനി ശരത്ത്. സിനിമ ചെയ്തതിന് ശേഷം ലഭിക്കുന്ന വരുമാനം കൊണ്ടുള്ള ആഡംബര ജീവിതം മാത്രം നമ്മൾ ആഗ്രഹിക്കരുതെന്നും മറിച്ച് ആ കഥാപാത്രം മൂലം കൂടുതൽ കഥാപത്രങ്ങൾ ലഭിക്കണം എന്ന ചിന്തയാണ് ഓരോ ആർട്ടിസ്റ്റുകൾക്കും വേണ്ടതെന്നും നടൻ പറയുന്നു.
അപ്പാനി ശരത്തിന്റെ വാക്കുകൾ …….
”ഒരു സിനിമ ചെയ്തതിന് ശേഷം ലഭിക്കുന്ന വരുമാനം കൊണ്ടുള്ള ആഡംബര ജീവിതം മാത്രം നമ്മൾ ആഗ്രഹിക്കരുത്.മറിച്ച് ആ കഥാപാത്രം മൂലം കൂടുതൽ കഥാപത്രങ്ങൾ നമുക്ക് ലഭിക്കണം എന്ന ചിന്തയാണ് വേണ്ടത്.നമ്മൾ ചെയ്യുന്ന കഥാപാത്രത്തെ തുടർന്ന് ഇനിയും കൂടുതൽ അവസരങ്ങൾ ലഭ്യമാകണം എന്ന ബോധം നമ്മളിൽ ഉണ്ടാകണം.ഒരു സിനിമ ചെയ്തതിന് പത്ത് ലക്ഷം രൂപ ലഭിക്കുകയും അതുകൊണ്ട് ലാവിഷ് ആയി ജീവിക്കുകയും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല.ചെയ്യുന്ന കഥാപാത്രത്തിലൂടെ ജനങ്ങൾ നമ്മളെ തിരിച്ചറിയണം പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം ലഭിക്കണം ഇതൊക്കെയാണ് വേണ്ടത്.അതിലൂടെയാണ് ഒരു നല്ല നടൻ രൂപം കൊള്ളുന്നത്.ഇനി പുറത്തിറങ്ങാൻ പോകുന്ന സിനിമകളിലെ എന്റെ കഥാപാത്രം ജീവിതത്തിൽ എനിക്കൊരു മുതൽക്കൂട്ട് തന്നെയായിരിക്കും എന്ന കാര്യം ഉറപ്പാണ്.അതിലൊന്നാണ് അട്ടപ്പാടി മധുവിന്റെ ജീവിതം.ഒരു കൊമേഷ്യൽ സിനിമ എന്ന് ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കില്ല.മധുവിനെ പ്രേക്ഷകർ കയ്യും നീട്ടി സ്വീകരിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.”അതേസമയം, സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷൻ ക്യാമ്പസ് ചിത്രമായ ‘പോയിന്റ് റേഞ്ച് ആണ് അപ്പാനി ശരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചർച്ച ചെയ്യുമ്പോൾ ശരത് അപ്പാനിയുടെ ‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുക.റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ , പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടനാണ് അപ്പാനി ശരത്ത്. അപ്പാനി രവി എന്നായിരുന്നു ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പിന്നീട് അപ്പാനി പേരിനൊപ്പം ചേർത്ത് ആളുകൾ ശരത്തിനെ നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ അപ്പാനി ശരത്ത് എന്ന് അറിയപ്പെടാൻ തുടങ്ങുകയായിരുന്നു.