തന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത സന്ദർഭം തുറന്ന് പറഞ്ഞ് നടൻ അപ്പാനി ശരത്ത്.നാടകം ചെയ്തതിന് ശേഷം തന്റെ അഭിനയത്തെ തുടർന്ന് പ്രേക്ഷകരിലുണ്ടായ മാറ്റം വളരെ ഹൃദയസ്പർശിയായ ഒന്നായിരുന്നെന്നും ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമാണ് അതെന്നും നടൻ പറയുന്നു.
”
”സൈക്ലിസ്റ് എന്ന നാടകം ചെയ്യുന്ന സമയത്ത് വേദനിപ്പിക്കുന്ന ഒരു സന്ദർഭം ഉണ്ടായിരുന്നു.സൈക്കിളിൽ ലോകം മുഴുവൻ ചുറ്റി കാണുവാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സൈക്ലിസ്റ് എന്ന നാടകം. വളരെ പ്രായമുള്ള ഒരാളിലൂടെയാണ് ആ നാടകം ആരംഭിക്കുന്നത്.നാടകം ആരംഭിക്കുമ്പോഴേക്കും പ്രായമുള്ള വ്യക്തി ചെറുപ്പക്കാരനായി മാറുകയാണ് .നാടകത്തിന്റെ അവസാന സമയത്ത് അവൻ മനസിലാക്കുകയാണ് തനിക്ക് എങ്ങോട്ടും പോകാൻ സാധിച്ചിട്ടില്ല ചങ്ങലകൾക്കുള്ളിൽ താൻ ബന്ധിതനാണെന്നും ഭ്രാന്തനാണെന്നും.””ആ നാടകത്തിൽ അയൽപക്കത്തുള്ള കഥാപാത്രം എന്നെ വന്ന് ആക്രമിക്കുന്ന രംഗമുണ്ട്.ആ സമയത്ത് ഞാൻ മുഴുവൻ നഗ്നനാണ്.സ്വയം ചങ്ങലയും വലിച്ചുകൊണ്ട് ഓടുകയാണ് സ്റ്റേജിൽ.ഇമോഷണലി കണ്ണ് നനയിക്കുന്ന രംഗമാണ്.എന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന സ്ക്രീൻ സ്‌പെയ്‌സ് ആണ് അത്.കണ്ടിരിക്കുന്ന പ്രേക്ഷകരുടെ കണ്ണ് നനയണമെങ്കിൽ അത്രയും ഹൃദയത്തോട് ചേർന്ന അഭിനയമായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്”എന്നും നടൻ പറയുന്നു
സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷൻ ക്യാമ്പസ് ചിത്രമായ ‘പോയിന്റ് റേഞ്ച് ആണ് അപ്പാനി ശരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചർച്ച ചെയ്യുമ്പോൾ ശരത് അപ്പാനിയുടെ ‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുക.റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ , പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടനാണ് അപ്പാനി ശരത്ത്. അപ്പാനി രവി എന്നായിരുന്നു ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പിന്നീട് അപ്പാനി പേരിനൊപ്പം ചേർത്ത് ആളുകൾ ശരത്തിനെ നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ അപ്പാനി ശരത്ത് എന്ന് അറിയപ്പെടാൻ തുടങ്ങുകയായിരുന്നു.