സിനിമയിൽ എത്തുന്നതിന് മുൻപുള്ള തന്റെ ജീവിതകഥ തുറന്ന് പറഞ്ഞ് നടൻ അപ്പനി ശരത്ത്.കുടുംബാന്തരീക്ഷം കലയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ അല്ലായിരുനെന്നും സാഹചര്യങ്ങൾ കുട്ടിക്കാലം മുതൽ തന്നെ ജോലിക്ക് പോകാൻ നിർബന്ധിതനാക്കിയെന്നും നടൻ പറയുന്നു.മൂവി വേൾഡ് മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.
നടന്റെ വാക്കുകൾ……
”അങ്കമാലി ഡയറീസിൽ അപ്പാനി രവി എന്ന കഥാപാത്രം ചെയ്തതിന് ശേഷമാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്.കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിൽ എത്തുന്നതിന് മുൻപ് ഞാൻ ആരായിരുന്നു എന്ന് ആർക്കും അറിയില്ല. തിരുവനന്തപുരം അരുവിക്കരയിലാണ് എന്റെ നാട്.ആ നാട്ടിൽ നിന്നും മലയാള സിനിമാമേഖലയിലേക്ക് എത്തുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല.എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബത്തിൽ നിന്നായാലും സുഹൃത്തുക്കളിൽ നിന്നായാലും ആരും തന്നെ ഈ മേഖലയിൽ ഇല്ല.എന്റെ വീടിനടുത്ത് കലാമന്ദിരം എന്ന് പേരുള്ള നാടക കലാസമിതി ഉണ്ടായിരുന്നു.അവിടെയുള്ള ടീച്ചറാണ് എന്റെ ഉള്ളിലെ കലാവാസന ആദ്യമായി തിരിച്ചറിഞ്ഞത്.കുട്ടിക്കാലം മുതൽ ഞാൻ കാണുന്നത് നാടകത്തിന്റെ റിഹേഴ്‌സലുകളും പ്രാക്ടീസുകളുമാണ്.എന്റെ അച്ഛൻ സൗണ്ട് വർക്കുകൾ ചെയ്തിരുന്ന ആളായിരുന്നു.വർക്ക് വരുന്ന ദിവസങ്ങളിൽ അച്ഛൻ കൊണ്ടുപോകും.അങ്ങനെ നാടകങ്ങൾ കണ്ടുതുടങ്ങിയപ്പോൾ എനിക്ക് സ്റ്റേജിൽ കയറണമെന്ന ആഗ്രഹമുണ്ടായി.മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി മോണോ ആക്ട് അവതരിപ്പിക്കുന്നത്””നാടകം, ലളിതഗാനം, മോണോആക്ട് തുടങ്ങി എല്ലാ പരിപാടികളും ഞാൻ അവതരിപ്പിച്ചിരുന്നു.ഇവയൊന്നും എന്നെ ആരും പഠിപ്പിച്ചിട്ടില്ല,എല്ലാം ഒരു ആത്മ വിശ്വാസത്തോടെ ചെയ്തിരുന്നതാണ്.സ്കൂളിലും നാട്ടിലും മറ്റും കലാപ്രവർത്തങ്ങളിൽ സജീവമായതുകൊണ്ട് തന്നെ എന്റെ വീടിന്റെ പരിസരത്തു ഞാൻ കലാകാരൻ എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങി.അതിനുശേഷം എന്റെ നാട്ടിൽ വേണ്ടത്ര ബഹുമാനം എനിക്ക് ലഭിക്കാൻ തുടങ്ങി.അതുകൊണ്ട് തന്നെ എങ്ങനെയും ഈ പേര് നിലനിർത്തി കൊണ്ടുപോണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു.പിന്നീട് സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി.കലാമന്ദിരത്തിന്റെ പരിപാടികൾ ഉള്ള സമയത്ത് ഞാൻ ബാക്ക് സ്റ്റേജ് പരിപാടികൾക്കൊക്കെ പോയിരുന്നു.അങ്ങനെയാണ് എന്നെ നാടകത്തിൽ ഉൾപ്പെടുത്തിയത്.ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ മുഴുവൻ സമയവും ഉത്സവ പറമ്പുകളിൽ ആയിരിക്കും.കാരണം അത്രയും പരിപാടികൾ അന്ന് ലഭിച്ചിരുന്നു.കുട്ടിക്കാലം മുതൽ തന്നെ എനിക്ക് വരുമാനം ലഭിക്കാൻ തുടങ്ങി.
”എന്റെ കാര്യങ്ങൾ ചെയ്തിരുന്നത് ഞാൻ തന്നെയാണ്.മറ്റാരെയും ആശ്രയിച്ചിരുന്നില്ല.സ്റ്റേജുകളിൽ നിന്ന് കയ്യടികളും കൂവലുകളും കിട്ടിയാണ് ഞാൻ ഇവിടെ വരെ എത്തിയത്.ഹയർ സെക്കണ്ടറി പഠനക്കാലത്താണ് നാടകം മാത്രമല്ല ഒരു ജോലി വേണം എന്ന ചിന്ത വരുന്നത്.പ്ലസ് ടുവിന് ശേഷം വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം റെഗുലർ കോഴ്‌സുകൾക്ക് എനിക്ക് പോകാൻ സാധിച്ചിരുന്നില്ല.എന്റെ സുഹൃത്തുക്കൾ ബിരുദത്തിനു മറ്റും ചേരുമ്പോഴും എനിക്ക് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം.പക്ഷെ ആ സമയത്ത് അത് സാധിച്ചില്ല.ഞാൻ പിന്നീട് എല്ലാ ജോലികൾക്കും പോകാൻ ആരംഭിച്ചു.പകൽ ജോലി ചെയ്യുകയും രാത്രി നാടകങ്ങളും കലാപരിപാടികളും ചെയ്യാൻ തുടങ്ങി.ഇതിനിടയിൽ ഞാൻ ഒരു ബിരുദം എടുത്തു.അന്നൊക്കെ എങ്ങനെയെങ്കിലും ജീവിച്ചു പോകണം എന്ന ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത് സിം ഇമ എന്റെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല.ഇതിനിടയിൽ കാവാലം ശ്രീകുമാർ സാറുമായി ഒരു നാടകത്തിലെ അഭിനയിച്ചു .ഇതിനിടയിൽ സ്വന്തമായി നാടക ഗ്രൂപ്പും മിമിക്സ് ഗ്രൂപ്പും ആരംഭിച്ചു.ഇവയൊന്നും സിനിമയിൽ വരണമെന്ന് ആഗ്രഹിച്ച് ചെയ്തതല്ല. ഇക്കാര്യങ്ങളൊന്നും ആർക്കും ഇപ്പോഴും അറിയില്ല എന്നും നടൻ പറയുന്നു.