കഥാപാത്രങ്ങൾ ആവർത്തിക്കരുതെന്ന നിർബന്ധം തനിക്കുണ്ടെന്ന് തുറന്ന് പറഞ്ഞ് അപ്പാനി ശരത്ത്

0
191

ഥാപാത്രങ്ങൾ ആവർത്തിക്കരുതെന്ന നിർബന്ധം തനിക്കുണ്ടെന്ന് തുറന്ന് പറഞ്ഞ് അപ്പാനി ശരത്ത്.പുതിയ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചെയ്ത കഥാപാത്രങ്ങൾ വീണ്ടും ആവർത്തിക്കാൻ താല്പര്യം ഇല്ലെന്നും നടൻ പറയുന്നു.

”സിനിമയിൽ ഇനി ചെയ്യാൻ പോകുന്ന കഥാപാത്രങ്ങൾ ആവർത്തിക്കരുത് എന്ന നിർബന്ധം എനിക്കുണ്ട്.പുതിയ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.സ്വഭാവത്തിലും,ശരീര പ്രകൃതിയിലും എല്ലാം മാറ്റങ്ങൾ ഉള്ള പുതിയ കഥാപാത്രങ്ങൾ ചെയ്യാനാണ് എന്റെ താല്പര്യം.അങ്കമാലി ഡയറീസ് കഴിഞ്ഞതിന് ശേഷം തന്നെ ഒരുപാട് ഓഫറുകൾ തമിഴിൽ നിന്ന് മറ്റും ലഭിച്ചിരുന്നു.മാത്രമല്ല തമിഴ്‌നാട്ടിൽ എനിക്ക് സുഹൃത്തുക്കളുള്ളതിനാൽ അങ്ങനെയും ഓഫറുകൾ ലഭിച്ചിരുന്നു.അതിൽ നല്ലത് എന്ന് തോന്നിയ കുറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.”Exclusive! “I still have a lot to learn,” says Appani Sarath | Malayalam Movie News - Times of India”ഓട്ടോശങ്കർ എന്ന സിനിമയിൽ  ചെയ്ത കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോഴും തമിഴ്‌നാട്ടിൽ ഞാൻ അറിയപ്പെടുന്നത്.അവരെ സംബന്ധിച്ചിടത്തോളം ഞാൻ മലയാളി അല്ല ശങ്കർ എന്ന തമിഴ്നാട്ടുകാരനാണ്.സിനിമയിൽ നിന്ന് കോളുകൾ വരുമ്പോൾ എന്നോട് തമിഴ്‌നാട്ടിൽ എവിടെയാണ് ഉള്ളത് എന്നാണ് ചോദിക്കാറുള്ളത്.ഭൂരിഭാഗവും വിചാരിച്ചിരുന്നത് ഞാൻ തമിഴ്‌നാട്ടിൽ ജീവിക്കുന്ന ഒരാളാണ് എന്നാണ്.അവരിലൊരാളായാണ് എന്നെ ഇപ്പോഴും കാണുന്നത് എന്നറിയുമ്പോൾ സന്തോഷം മാത്രമാണ് ഉള്ളത്.” എന്നും നടൻ പറയുന്നു ”🔥215+ Appani Sarath HD Photos & Wallpapers - Page: 6അതേസമയം, സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷൻ ക്യാമ്പസ്‌ ചിത്രമായ ‘പോയിന്റ് റേഞ്ച് ആണ് അപ്പാനി ശരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ക്യാമ്പസ്‌ രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചർച്ച ചെയ്യുമ്പോൾ ശരത് അപ്പാനിയുടെ ‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുക.റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ , പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാണ്.Appani Sarath Malayalam Actor-Movie.webindia123.comലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടനാണ് അപ്പാനി ശരത്ത്. അപ്പാനി രവി എന്നായിരുന്നു ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പിന്നീട് അപ്പാനി പേരിനൊപ്പം ചേർത്ത് ആളുകൾ ശരത്തിനെ നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ അപ്പാനി ശരത്ത് എന്ന് അറിയപ്പെടാൻ തുടങ്ങുകയായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here