ഓട്ടോശങ്കർ എന്ന സിനിമയിൽ ചെയ്ത കഥാപാത്രത്തിന്റെ പേരിലാണ് തമിഴ്‌നാട്ടിൽ താൻ ഇപ്പോഴും അറിയപ്പെടുന്നതെന്നും അവരിൽ ഒരാളായി തന്നെ കാണുന്നതിൽ സന്തോഷമുണ്ടെന്നും നടൻ അപ്പാനി ശരത്ത്.
”തമിഴ്‌നാട്ടിൽ ഉള്ളവർക്ക് പ്രത്യേക സ്നേഹമാണ്.അതൊരിക്കലും സിനിമയുടെ ചിത്രീകരണ സമയത്തൊന്നും ലഭിക്കണമെന്നില്ല.സിനിമ പുറത്തിറങ്ങി അത് നല്ല കഥാപാത്രമാണെങ്കിൽ ഉറപ്പായും അവർ ഇരുകയ്യും നീട്ടി നമ്മളെ സ്വീകരിക്കും.അത് ഉറപ്പുള്ള കാര്യമാണ്.നല്ലത് ചെയ്താൽ അംഗീകരിക്കുന്നവരാണ് അവിടെയുള്ളവർ. മോശം ചെയ്താൽ അതേപോലെ വെറുക്കുകയും ചെയ്യും.ഓട്ടോശങ്കർ എന്ന സിനിമയിൽ ചെയ്ത കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോഴും തമിഴ്‌നാട്ടിൽ ഞാൻ അറിയപ്പെടുന്നത്.അവരെ സംബന്ധിച്ചിടത്തോളം ഞാൻ മലയാളി അല്ല ശങ്കർ എന്ന തമിഴ്നാട്ടുകാരനാണ്.സിനിമയിൽ നിന്ന് കോളുകൾ വരുമ്പോൾ എന്നോട് തമിഴ്‌നാട്ടിൽ എവിടെയാണ് ഉള്ളത് എന്നാണ് ചോദിക്കാറുള്ളത്.ഭൂരിഭാഗവും വിചാരിച്ചിരുന്നത് ഞാൻ തമിഴ്‌നാട്ടിൽ ജീവിക്കുന്ന ഒരാളാണ് എന്നാണ്.അവരിലൊരാളായാണ് എന്നെ ഇപ്പോഴും കാണുന്നത് എന്നറിയുമ്പോൾ സന്തോഷം മാത്രമാണ് ഉള്ളത്.”ഒപ്പം സംവിധാനരംഗത്തേക്ക് കടന്നുവരാൻ താല്പര്യം ഉണ്ടോ എന്ന ചോദ്യത്തിനും നടൻ മറുപടി പറയുകയുണ്ടായി
”സിനിമ സംവിധാന രംഗത്തേക്ക് തത്കാലത്തേക്ക് ഞാൻ വരുന്നില്ല.അതൊക്കെ നല്ലൊരു സംവിധായകന്റെ കൂടെ പോയി പടിക്കേണ്ട കാര്യങ്ങളാണ്.ഒരു സുപ്രഭാതത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അല്ല.ഒരു ധാരണയുമില്ലാതെ ആക്ഷനും കട്ടും പറയാൻ മാത്രമായി പോയിട്ട് കാര്യമില്ല.എഴുതാൻ എനിക്ക് ഇഷ്ടമാണ് .ഇപ്പോൾ നിലവിൽ ഒരു സിനിമയുടെ കഥ ഞാൻ എഴുതുന്നുണ്ട് .തിരുവന്തപുരം ജില്ലയിൽ നടന്ന ഒരു സംഭവമാണ്.പൂർണ്ണമായും ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് അത്.”അതേസമയം, സൈനു ചാവക്കാടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷൻ ക്യാമ്പസ് ചിത്രമായ ‘പോയിന്റ് റേഞ്ച് ആണ് അപ്പാനി ശരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചർച്ച ചെയ്യുമ്പോൾ ശരത് അപ്പാനിയുടെ ‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുക.റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ , പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാണ്.