‘എനിക്കല്ല ചേട്ടനാണ് കൂടുതൽ ട്രോൾ കിട്ടിയത്,ഇതൊക്കെ സ്വാഭാവികം’ ; ധ്യാൻ ശ്രീനിവാസൻ

0
167

പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം വർഷങ്ങൾക്കുശേഷത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചത്.ഒടിടിയിൽ എത്തിയതും ചിത്രത്തിനെതിരെ ട്രോളുകളുടെ ചാകരയായിരുന്നു.ക്രിഞ്ച് ഡയലോഗുകൾക്കും പണവിന്റെയും ധ്യാനിന്റെയും ലുക്കുകൾക്കും വരെ ട്രോളോട് ട്രോൾ ആയിരുന്നു.ഈ ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ധ്യാൻ.വർഷങ്ങൾക്കുശേഷം ഇമോഷണൽ ഡ്രാമയാണെന്നും അത്തരം സിനിമ തിയറ്ററിൽ കാണുന്നതിന് പകരം വീട്ടിൽ ഇരുന്ന് കാണുമ്പോൾ ലാഗടിക്കുമെന്നും ട്രോളുകൾ സിനിമയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണെന്നും നടൻ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ധ്യാനിന്റെ വാക്കുകൾ….

എനിക്ക് സത്യം പറഞ്ഞാൽ ട്രോളുകൾ കുറവാണ്.ചേട്ടനാണ് കൂടുതൽ തെറി കേൾക്കുന്നത്. സിനിമയാകുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും.ഈ ചിത്രത്തിന് റിലീസിനെത്തിയ ആദ്യ ആഴ്ച മുതൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.ഇമോഷണൽ ഡ്രാമ കാറ്റഗറിയിലാണ് ഈ സിനിമ വരുന്നത്.ഒടിടിയിൽ എത്തിയപ്പോൾ ഭൂരിഭാഗത്തിനും ഇത് ഡയജസ്റ്റ് ആയില്ല.ഇമോഷണൽ ഡ്രാമ സിനിമകൾ വീട്ടിൽ ഇരുന്ന് കാണുമ്പോൾ എങ്ങനെയായാലും ബോറടിക്കും ലാഗടിക്കും.എന്റെ സിനിമയ്‌യതുകൊണ്ട് ഞാൻ അതിനെ മാക്സിമം പ്രൊമോട്ട് ചെയ്തിരുന്നു.ഒരു സ്ഥലത്തും ഞാൻ ഇത് ഗംഭീര സിനിമയാണെന്ന് പറഞ്ഞിട്ടില്ല.എന്റെ തള്ള് കണ്ട് സിനിമ കണ്ടുവെന്ന് പറയുന്ന കുറെ ആളുകൾ ഉണ്ട്,ആ സിനിമക്ക് പറ്റിയ പാളിച്ചകളെക്കുറിച്ച് മനീഷേട്ടന്റെ ഇന്റർവ്യൂവിൽ ഞാൻ കൃത്യമായി പറഞ്ഞിരുന്നു.ഒരു ഫെസ്റ്റിവൽ സമയത്ത് പ്രത്യേകിച്ച് ആവേശം പോലൊരു സിനിമ വരുമ്പോൾ പിടിച്ചുനിൽക്കണമെങ്കിൽ ഇങ്ങനെയൊക്കെ പറയേണ്ടത് ആവശ്യമാണ്.ട്രോളുകൾ സ്വാഭാവികമാണ്.തിയറ്ററുകളിൽ ഹിറ്റാകുന്ന സിനിമകൾ ഒടിടിയിൽ ഹിറ്റാകാറില്ല.ഞങ്ങളുടെ സിനിമയ്ക്ക് കുറച്ചധികം അഭിപ്രായം വന്നു.വിനീത് ശ്രീനിവാസൻ സിനിമയാണിത്.അതിൽ അദ്ദേഹത്തിൻറെ ക്രിഞ്ച് ഡയലോഗുകളും സംഭവങ്ങളുമൊക്കെയുണ്ടാകും. സാധാരണക്കാർക്ക് മനസ്സിലാകുന്ന സിനിമയെടുക്കുക എന്നതാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

നാടും വീടും ഒക്കെയുപേക്ഷിച്ച് സിനിമയെന്ന മോഹത്തിലേയ്ക്ക് സഞ്ചരിക്കുന്ന മുരളി, വേണു എന്ന യുവാക്കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ധ്യാനും പ്രണവുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. നര്‍മത്തിന് മാത്രമല്ല, വൈകാരിക രംഗങ്ങള്‍ക്കും വിനീത് ശ്രീനിവാസന്‍ ഇടം നല്‍കിയിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രണയത്തിനും നിര്‍ണായകമായ സ്ഥാനമുണ്ട്.അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിരതന്നെയാണ് ചിത്രത്തിൽ അണിനിരന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here