ഒരു സംരംഭകൻ എന്ന നിലയിൽ നമ്മളെ ഇഷ്ടപ്പെട്ട് ഇല്ലെങ്കിൽ അതിനുള്ള സമയം കണ്ടെത്തി എന്നെ വിളിച്ച് കാണാൻ ആഗ്രഹിക്കുകയും ആദ്യമായിട്ട് ദുബായിലേക്ക് വരാൻ എന്നെ ക്ഷണിക്കുകയും ചെയ്ത വ്യക്തിയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഫൗണ്ടർ ഡയറക്ടർ ആയ ഫൈസൽ എ കെ എന്ന് അഖിൽ മാരാർ. മൂവിവേൾഡ് മീഡിയയുമായി സംയുക്തമായി നടത്തിയ ദുബായിലെ ഫാൻസ് ഫാമിലി ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖിൽ മാരാർ.
അഖിൽ മാരാറിന്റെ വാക്കുകൾ…
“ഞാൻ ബിഗ്‌ബോസിൽ നിന്ന് വന്നിട്ട് പല ആൾക്കാരും നമ്മളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ല, പക്ഷേ ഒരു സംരംഭകൻ എന്ന നിലയിൽ നമ്മളെ ഇഷ്ടപ്പെട്ട് ഇല്ലെങ്കിൽ അതിനുള്ള സമയം കണ്ടെത്തി എന്നെ വിളിച്ച് കാണാൻ ആഗ്രഹിക്കുകയും ആദ്യമായിട്ട് ദുബായിലേക്ക് വരാൻ എന്നെ ക്ഷണിക്കുകയും ചെയ്തതൊക്കെ ഇദ്ദേഹത്തിന്റെ ഒരു നല്ല മനസ്സാണ്. ഒരുപാട് ആ കാര്യത്തിലൊക്കെ ഫൈസൽ ഇക്കയെ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
സാമ്പത്തികപരമായും അല്ലാതെയുമൊക്കെ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. പുള്ളിയുടെ രക്ഷപ്പെടുന്നവരൊക്കെത്തന്നെ പുതിയ ഒരു വലിയ തലമുറയാണ്. അദ്ദേഹം അവർക്കൊപ്പം ഓടിനടന്ന് അവരെ പിന്തുണയ്ക്കുകയാണ്. വലിയ ഒരു മനസ്സിന്റെ ഉടമ തന്നെയാണ് അദ്ദേഹം. ആ ഒരു പ്രത്യേക സ്നേഹം കൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് എന്നെ വിളിക്കുന്നതും സംസാരിക്കുന്നതും”
അതേസമയം, ബിഗ്‌ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയാണ് അഖിൽ മാരാർ. പ്രേക്ഷകർ അത്രയും ആകാംഷയോടെ കണ്ടിരുന്ന ബിഗ്‌ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലെ വിജയി കൂടിയാണദ്ദേഹം. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനും , എഴുത്തുകാരനും ബിഗ് ബോസ് താരവുമായ അഖിൽ മാരാരുടെ പിറന്നാളാണ് സെപ്തംബർ 7 ന്. അതിനോടനുബന്ധിച്ച് പിറന്നാളിന്റെ തലേ ദിവസമായ സെപ്തംബർ 6-ാം തീയതി ദുബായിൽ വെച്ച് അദ്ദേഹത്തിന്റെ ആരാധകർക്കായി ഒരു ഫാൻസ് ഫാമിലി ഷോ നടന്നിരിക്കുകയാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഫൗണ്ടർ ഡയറക്ടർ ആയ ഫൈസൽ എ കെയും അഖിൽ മാരാരുമായിരുന്നു പരിപാടിയിലെ മുഖ്യാതിഥികൾ. മൂവിവേൾഡ് മീഡിയയിലൂടെ ആയിരുന്നു പരിപാടിയുടെ തത്സമയസംപ്രേക്ഷണം.
ഗ്രാൻഡ് മെർക്കുറി ഹോട്ടൽ ആൻഡ് റെസിഡെൻസിൽ വച്ചായിരുന്നു പ്രൗഢഗംഭീരമായ പരിപാടി. മൈജി ആണ് പരിപാടിയുടെ പ്രധാന സ്പോൺസർ, ഒപ്പം നീതൂസ് അക്കാദമി , എമിറേറ്റ്സ് ഫാസ്റ് ബിസിനസ് സർവീസ് , ബീഫർബ് തുടങ്ങിയവരും സ്പോൺസേർസാണ്. ഓസ്കാർ ഇവന്റസ് ആൻഡ് പ്രൊഡക്ഷൻസ് ദുബായ് ആണ് പരിപാടിയുടെ എല്ലാ സജ്ജീകരണങ്ങളും നടത്തിയത്.