‘എന്നെ വിറ്റ് പൈസ ഉണ്ടാക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല’: അഖിൽ മാരാർ

0
416

ന്നെ വിറ്റ് പൈസ ഉണ്ടാക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല. അങ്ങനെ ഒരുപാടുപേർ ശ്രമിക്കുന്നുണ്ട്. എന്നെ എന്റെ ബന്ധങ്ങൾ യൂസ് ചെയ്യാനും അല്ലെങ്കിൽ ഇപ്പോൾ നമുക്ക് കിട്ടിയ പദവി ദുരുപയോഗം ചെയ്യാനും ഒക്കെ വരുന്ന ആളുകളുണ്ട് എന്ന് അഖിൽ മാരാർ. മൂവിവേൾഡ് മീഡിയയുമായി സംയുക്തമായി നടത്തിയ ദുബായിലെ ഫാൻസ്‌ ഫാമിലി ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖിൽ മാരാർ.

അഖിൽ മാരാറിന്റെ വാക്കുകൾ…

“എന്നെ വിറ്റ് പൈസ ഉണ്ടാക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല. അങ്ങനെ ഒരുപാടുപേർ ശ്രമിക്കുന്നുണ്ട്. എന്നെ എന്റെ ബന്ധങ്ങൾ യൂസ് ചെയ്യാനും അല്ലെങ്കിൽ ഇപ്പോൾ നമുക്ക് കിട്ടിയ പദവി ദുരുപയോഗം ചെയ്യാനും ഒക്കെ വരുന്ന ആളുകളുണ്ട്. ഒരാൾ എന്നെ കാണാൻ വന്നു, അയാൾ ഒരു മുൻ സീസണിൽ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർഥിയുടെ കൂടെയൊക്കെ നിന്നിട്ട് കുറേ കള്ളത്തരങ്ങളൊക്കെ, പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയ ആളാണ്.

എന്റെ അടുത്ത് ഒരാൾ മെസ്സേജ് അയച്ചു, ചേട്ടാ ഇവനെ സൂക്ഷിച്ചോണേ എന്ന് പറഞ്ഞു. ഞാൻ അവനോട് പറഞ്ഞ മറുപടി, എടാ അവൻ വന്ന് എന്നെ പറ്റിച്ചിട്ടുപോയാൽ അവന്റെ മിടുക്ക്, അവൻ എന്നേക്കാളും നല്ല ഗെയ്മർ, അങ്ങനെയല്ലേ എനിക്ക് പറയാൻ പറ്റൂ. അങ്ങനെ ചെയ്തിട്ട് പോയാൽ അവന് ഞാൻ ഷെയ്ക്ക് ഹാൻഡ് കൊടുക്കും, എന്നിട്ട് ഗംഭീര ഗെയ്മർ ആണെന്ന് പറയും. അവൻ എന്നെ പറ്റിക്കാതെ നോക്കേണ്ടത് എന്റെ കഴിവാണ്. അതാണ് ഞാൻ ചെയ്തത്.

ഞാൻ എല്ലായിടത്തും സഹകരിക്കും, പക്ഷേ എവിടെ എങ്ങനെ ഏത് സ്പേസിൽ എവിടെ ക്രിയേറ്റ് ചെയ്യണം ആരുമായിട്ട് ബന്ധമുണ്ടാക്കണം ആരോട് എങ്ങനെ സംസാരിക്കണം എന്നൊക്കെ എനിക്ക് വ്യക്തമായൊരു പ്ലാനിങ് ഉണ്ട്. അങ്ങനെയേ ചെയ്യാറുള്ളൂ. ആരെങ്കിലും എന്നെ പറ്റിച്ചാൽ അറിഞ്ഞുകൊണ്ട് പറ്റിക്കപ്പെടുന്നവനാണ് ഞാൻ. പറ്റിച്ചോട്ടെ കുഴപ്പമില്ല, പറ്റിക്കാൻ വേണ്ടിയാണ് വരുന്നതെങ്കിൽ ഞാൻ സമ്മതിക്കില്ല” അഖിൽ മാരാർ വ്യക്തമാക്കി.

നിരവധി വെല്ലുവിളികൾ നേരിട്ടതിനൊടുവിലാണ് ബിഗ്‌ബോസ് വീട്ടിനുള്ളിൽനിന്നും വിജയിയായി അഖിൽ മാരാർ മലയാളി മനസുകൾക്കുള്ളിലേക്കെത്തിയത്. ബിഗ്‌ബോസിന് പുറത്തിറങ്ങിയശേഷം അഖിൽ മാരാർക്ക് വലിയ സ്വീകരണമാണ് മലയാളികളിൽനിന്നും ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലെല്ലാം വളരെ സജീവമാണ് മാരാർ. അതുകൊണ്ടുതന്നെ ത​ന്റെ സമൂഹ മാധ്യമ എക്കൗണ്ടിലൂടെ ആരാധാകർക്കായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. തന്റെ ജീവിതത്തിൽ ഇതുവരെ പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്ന് അഖിൽ അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here