മമ്മൂട്ടി നായകനായി കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ കണ്ണൂർ സ്‌ക്വാഡ് വലിയ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന സിനിമയുടെ സംവിധാനം നിര്വഹിച്ചിരിക്കുനത് റോബി വര്ഗീസ് രാജാണ്. മുഹമ്മദ് ഷാഫി യും റോണി വര്ഗീസുമാണ് രചന.
സിനിമക്ക് രണ്ടാം ഭാഗമുണ്ടാകുമോയെന്ന പ്രേക്ഷക സംശയത്തിന് തിരക്കഥാകൃത്തുക്കളിലൊരാളായ മുഹമ്മദ് ഷാഫി മറുപടി നല്കിയിരിക്കുകയാണിപ്പോൾ. മൂവി വേൾഡ് മീഡിയക്ക് എക്സ്ക്ലൂസീവ് ആയി നൽകിയ പ്രതികരണത്തിലാണ് ഷാഫി മറുപടി നൽകിയത്.
ഷാഫിയുടെ വാക്കുകൾ…
“മലയാളി പ്രേക്ഷകർ വളരെ അഡ്വാൻസ്ഡ് ആണ്. ഒരു കഥ പറഞ്ഞു അവരെ വിശ്വസിപ്പിക്കാനും കയ്യിലെടുക്കാനും ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരുടെ ഇടയിൽ ഒരു സിനിമയിറക്കി വിജയിപ്പിക്കുക എന്നുള്ളത് തന്നെ വലിയ കാര്യമായാണ് കാണുന്നത്. ഈ സിനിമ വിജയമായതിൽ സന്തോഷമുണ്ട്. അതെ സമയം തന്നെ കണ്ണൂർ സ്‌ക്വാഡ് സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നത് ചിന്തയിലുള്ള കാര്യമാണ്. ”
അതേ സമയം, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം കണ്ണൂർ സ്‌ക്വാഡ് ടീം ആഘോഷിച്ചിരുന്നു. ദുബായിൽ നിന്നെത്തിയ മമ്മൂട്ടിയ്ക്ക് താരത്തിന്റെ വീട്ടിൽ വലിയ ആഘോഷമാണ് ടീം ഒരുക്കിയിരുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉൾപ്പെടെയുള്ളവർ താരത്തിന്റെ വീട്ടിൽ വെച്ച് കേക്ക് മുറിച്ച് ഈ വിജയം ആഘോഷിച്ചു. നടൻ കൊഞ്ചാക്കൊ ബോബനും വിജയാഘോഷത്തിൽ പങ്കാളിയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിടക്കം വൈറലായിരുന്നു. കൂടാതെ കണ്ണൂർ സ്‌ക്വാഡ് റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 2.75 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം 2.40 കോടി ആയിരുന്നു ചിത്രം നേടിയത്. രണ്ട് ദിവസത്തിനുള്ളിൽ 5.15 കോടി രൂപയാണ് മമ്മൂട്ടി ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. സമീപകാലത്ത് പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആർഡിഎക്സ് ആദ്യദിനത്തിൽ 1.25കേടി രൂപയാണ് നേടിയത്. ഈ കളക്ഷനാണ് കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
ആദ്യ മൂന്ന് ദിവസങ്ങൾ ആർഡിഎക്സ് കളക്ഷൻ 6.8 കോടി മുതൽ 7.40 കോടി വരെയാണ് വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഈ കളക്ഷൻ മറികടക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ.ഹൈപ്പില്ലാതെ എത്തിയ ചിത്രം എന്ന നിലയിൽ മമ്മൂട്ടിയുടെ കണ്ണൂർ സ്‍ക്വാഡിന് മികച്ച ഗ്രോസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്.