ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ‘അമ്മ പറഞ്ഞ വാക്കുകളാണ് തന്നെ ഇപ്പോഴും മുൻപോട്ട് നയിക്കുന്നതെന്ന് കല്പനയുടെ മകൾ ശ്രീ സംഖ്യ.ഒന്ന് നഷ്ടപ്പെടുമ്പോൾ മറ്റൊന്ന് നമുക്ക് നമുക്ക് ലഭിക്കുമെന്ന് തന്റെ ‘അമ്മ പറയാറുണ്ടെന്നും ജീവിതത്തിൽ നഷ്ടബോധമുണ്ടായിട്ടില്ലെന്നും താരം പറയുന്നു.
”ജീവിതത്തിൽ ഒന്ന് നഷ്ടപ്പെടുമ്പോൾ മറ്റൊന്ന് നമുക്ക് ലഭിക്കുമെന്ന് എന്നോട് ‘അമ്മ പറയാറുണ്ട്.കുറച്ച് വലുതായതിനുശേഷമാണ് ‘അമ്മ പറഞ്ഞ വാക്കുകളുടെ അർഥം എനിക്ക് മനസിലായത്.അമ്മയുടെ വേർപാടിന് ശേഷവും ഇതെപ്പോഴും എന്റെ മനസിലുണ്ടാകാറുണ്ട്.അതുകൊണ്ട് തന്നെ എന്തെങ്കിലും നഷ്ട്ടപ്പെടുകയാണെങ്കിൽ ഞാൻ അതിനെക്കുറിച്ച് കൂടുതൽ സങ്കടപ്പെടാറില്ല കാരണം ദൈവം നമുക്ക് മറ്റൊന്ന് കരുതി വച്ചിട്ടുണ്ടാകും.അങ്ങനെയാണ് ഞാൻ സമാധാനിക്കാറുള്ളത്.നിരാശയില്ലാതെ മുൻപോട്ട് പോവുകയാണ് വേണ്ടത്.നിരാശ്ശപ്പെട്ടിരുന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല.ഒരു നഷ്ടത്തിൽ നിന്ന് മനസ്സിലാക്കി പഠിച്ച് മുൻപോട്ട് പോവുകയാണ് വേണ്ടത്.ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും എനിക്ക് നഷ്ടബോധമുണ്ടായിട്ടില്ല.അമ്മയുടെ വാക്കുകൾ ആയിരിക്കാം എന്നെ മുൻപോട്ട് നയിക്കുന്നത്.”
സിനിമയിൽ അഭിനയിക്കണമെന്ന കല്പനയുടെ ആഗ്രഹം നിറവേറ്റാനായതിൽ സന്തോഷമുണ്ടെന്ന് താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു .സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമായി തുറന്ന് പറഞ്ഞത് അമ്മൂമ്മയോടാണെന്നും അമ്മൂമ്മയിൽ നിന്നും ആ സമയത്ത് ലഭിച്ച മറുപടി തന്നെ സന്തോഷവതിയാക്കിയെന്നും താരം പറയുന്നു.
നടൻ ജയൻ ചേർത്തല ആദ്യമായി സംവിധാനരംഗത്തേക്ക് കടന്നുവരുന്ന ചിത്രത്തിലൂടെയാണ് ശ്രീ സംഖ്യ സിനിമയിൽ തുടക്കം കുറിക്കുന്നത്.നർമ്മവും ആകാംഷയും ഉൾപ്പെടുത്തിയിട്ടുള്ള സിനിമയിൽ ഒരു സ്കൂൾ പശ്ചാത്തലത്തിലൂടെയാണ് കഥ സഞ്ചരിക്കുക.സ്കൂൾ പ്രിൻസിപ്പൽ കഥാപാത്രമായ ഇന്ദുലേഖ ടീച്ചറായി നടി ഉർവ്വശിയാണ് സിനിമയിൽ എത്തുന്നത്.ഉർവശിയും കൽപ്പനയുടെ മകളും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.വിൻസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിലാണ് നടക്കുന്നത്.
കോമഡിയും ത്രില്ലറും സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഉർവശി, ഷമ്മി തിലകൻ, ജോണി ആന്റണി, രൺജി പണിക്കർ, മധുപാൽ, അരുൺ ദേവസ്യ, ബാലാജി, സോഹൻ സീനുലാൽ, മീരാ നായർ, മഞ്ജു പത്രോസ്, ചിറ്റയം ഗോപകുമാർ, ബാദുഷ, തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.ആദ്യ സിനിമയിൽ തന്നെ ഉർവശിയെന്ന വലിയൊരു കലാകാരിയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷം ശ്രീ സംഖ്യ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. ഉർവശിയെന്ന വലിയ കലാകാരിയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് നല്ലൊരു തുടക്കമാണെന്നും, അഭിനയിക്കാൻ തുടങ്ങുമ്പോൾ അവിടെ ചെറുമകളും ചെറിയമ്മയുമൊന്നുമില്ലെന്നാണ് താരം പറഞ്ഞത്.

