സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളെ ഭയമില്ലെന്ന് തുറന്ന് പറഞ്ഞ് കല്പനയുടെ മകൾ ശ്രീ സംഖ്യ.സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വ്യക്തിയാണ് താനെന്നും മാനസിക വൈകല്യങ്ങൾ ഉള്ളവരാണ് മോശം കമന്റുകൾ ഇടുന്നതെന്നും അതുകൊണ്ട് തന്നെ ഇത്തരം പ്ലാറ്റ്ഫോമുകൾ ഭയക്കേണ്ടതില്ലെന്നും ശ്രീ സംഖ്യ പറയുന്നു.
ശ്രീ സംഖ്യയുടെ വാക്കുകൾ….
”സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ ഒരാളാണ് ഞാൻ.സോഷ്യൽ മീഡിയയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ അറിയാറുണ്ട്. എന്ന് കരുതി നമ്മൾ ഇടുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്ന കമന്റുകൾ ഞാൻ ഭയക്കാറില്ല.ഓരോ ആളുകളുടെയും മാനസികാവസ്ഥ വ്യത്യസ്തമാണ്.അവർക്ക് മാനസിക വൈകല്യങ്ങളും ഉണ്ടായിരിക്കാം.ആ മാനസികാവസ്ഥയെ തുടർന്നാണ് അവർ മോശം കമന്റുകൾ ഇടുന്നത്.ഇത്തരം കമന്റുകൾ ഇടുമ്പോഴാണ് അവർക്ക് ഒരു സമാധാനം ലഭിക്കുന്നത്.കാരണം ഇത്തരം ആളുകൾ പറയുന്നതോ പ്രവർത്തിക്കുന്നതോ കാണാനും കേൾക്കാനും ആളുകൾ ഉണ്ടായിരിക്കില്ല.സോഷ്യൽ മീഡിയയിൽ നിന്നായിരിക്കും അവർക്ക് അറ്റെൻഷൻ ലഭിക്കുന്നുണ്ടാവുക. അതുകൊണ്ട് തന്നെ ഈ പ്ലാറ്റുഫോമുകൾ ഈ വിഭാഗം ആളുകൾ പരമാവധി പ്രയോജനപ്പെടുത്തും.
”പുതിയ തലമുറയിലെ എല്ലാ നടീ നടന്മാരും എന്റെ ചിന്താഗതി പിന്തുടരുന്നവർ തന്നെയായിരിക്കും.കാരണം അവർക്ക് മോശം കമന്റുകൾ കണ്ട് ശീലമായി.ഇവരൊന്നും ഒരു കാലത്തും നല്ല അഭിപ്രായങ്ങൾ പറയില്ലെന്ന് അവർക്ക് അറിയാം.പറയുന്നവർ പറയട്ടെ എന്ന ചിന്താഗതിയാണ് ഒട്ടുമിക്ക ആർട്ടിസ്റ്റുകളും പിന്തുടരുന്നത്.സത്യത്തിൽ ഇവരുടെയൊക്കെ ഈ ചിന്താഗതി കണ്ടിട്ടാണ് ഞാനും ഇങ്ങനെയായിപ്പോയത് .മറ്റൊരു കാര്യം എന്ന് പറയുന്നത് നമ്മളെ പ്രകോപിപ്പിക്കുന്നതിനായി അവർ പല രീതിയില് ശ്രമിക്കും.അവയൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നതാണ് നല്ലത്.”ഒരു മനുഷ്യന് ഇപ്പോഴും ശത്രുക്കൾ ഉണ്ടായിരിക്കും.ഒന്നെങ്കിൽ സോഷ്യൽ മീഡിയ അല്ലെങ്കിൽ നേരിട്ടായിരിക്കും ഇവർ പ്രതികരിക്കുക”
നടൻ ജയൻ ചേർത്തല ആദ്യമായി സംവിധാനരംഗത്തേക്ക് കടന്നുവരുന്ന ചിത്രത്തിലൂടെയാണ് ശ്രീ സംഖ്യ സിനിമയിൽ തുടക്കം കുറിക്കുന്നത്.നർമ്മവും ആകാംഷയും ഉൾപ്പെടുത്തിയിട്ടുള്ള സിനിമയിൽ ഒരു സ്കൂൾ പശ്ചാത്തലത്തിലൂടെയാണ് കഥ സഞ്ചരിക്കുക.സ്കൂൾ പ്രിൻസിപ്പൽ കഥാപാത്രമായ ഇന്ദുലേഖ ടീച്ചറായി നടി ഉർവ്വശിയാണ് സിനിമയിൽ എത്തുന്നത്. ഉർവശിയും കൽപ്പനയുടെ മകളും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.വിൻസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിലാണ് നടക്കുന്നത്.കോമഡിയും ത്രില്ലറും സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഉർവശി, ഷമ്മി തിലകൻ, ജോണി ആന്റണി, രൺജി പണിക്കർ, മധുപാൽ, അരുൺ ദേവസ്യ, ബാലാജി, സോഹൻ സീനുലാൽ, മീരാ നായർ, മഞ്ജു പത്രോസ്, ചിറ്റയം ഗോപകുമാർ, ബാദുഷ, തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.

