ഇപ്പോഴാണ് ഞങ്ങൾ മഞ്ഞുമ്മൽ ബോയ്സ് ആയത്: ഇതുവരെ ഞങ്ങൾ അപൂർണ്ണമായിരുന്നു .

0
94

തുവരെ അപൂർണ്ണമായിട്ടിരുന്ന അവർ ഒൻപതുപേരും ത്രില്ലടിച്ച് കാത്തിരിക്കുകയായിരുന്നു, ആ ‘ബോയ്‌സി’ന്റെ വരവിനായ്. പോളണ്ടിൽനിന്ന് സുധീഷ് എത്തിയതോടെ പിന്നെ കാത്തിരിപ്പ് ക്ലൈമാക്സിലെ നായകൻ അനിലിന് വേണ്ടി ആയിരുന്നു . തിങ്കളാഴ്ച പുലർച്ചെ ഖത്തറിൽനിന്ന് അനിലും മഞ്ഞുമ്മലിൽ എത്തിയതോടെ ആ 11 പേരും സന്തോഷത്തോടെ കൈകോർത്ത് പറഞ്ഞു… “ഇതാ, ഞങ്ങളാണ് മഞ്ഞുമ്മൽ ബോയ്‌സ്…”

Manjummel Boys Malayalam Movie Review - Trootop: Ultimate Source For Cinema Updates

സിനിമയെ വെല്ലുന്ന സന്തോഷത്തിലും ത്രില്ലിലുമായിരുന്നു തിങ്കളാഴ്ച പകലിൽ മഞ്ഞുമ്മലിൽ ആ സൗഹൃദക്കൂട്ടത്തിന്റെ ഒത്തുചേരൽ. മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമ വന്നശേഷം ആ സിനിമയുടെ കഥയ്ക്ക് ആധാരമായ മഞ്ഞുമ്മലിലെ യഥാർഥ കൂട്ടുകാർ എല്ലാവരും ഒത്തുകൂടിയത് ആദ്യം.പോളണ്ടിലെ വഡോവൈസിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിചെയ്യുന്ന സുധീഷ് കുറച്ച് ദിവസം മുൻപ് നാട്ടിലെത്തി. ഖത്തറിൽ ജോലി ചെയ്യുന്ന അനിലിന് ലീവ് കിട്ടി നാടണയാനായത് തിങ്കളാഴ്ചയാണ്. 2006-ൽ കൊടൈക്കനാലിലേക്ക് ടൂർ പോയപ്പോൾ ഗുണാ കേവിൽ വീണ സുഭാഷിനെ കുഴിയിലിറങ്ങി സിജു സാഹസികമായി രക്ഷിച്ചതാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കഥ. ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന വിധത്തിലാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സിന്റെ യഥാർത്ഥ കഥയുള്ളത് . കൃത്യമായ ഒരു അതിജീവനം തന്നെ ആയിരുന്നു ആ സംഭവം.

Our Love Isn't For Mortals...': Survival Thriller Drama 'Manjummel Boys' is an Ode to Male Friendship

ഇത്ര സാഹസികമായ യാഥാർത്ഥതയെ വരച്ചു കാട്ടിയ മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചലച്ചിത്രം ഇപ്പോൾ നിരവധി റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരിക്കുകയാണ്. ചിദംബരം ഒരുക്കിയ ചിത്രം രണ്ടാഴ്ചയോടടുക്കുമ്പോൾ പുതിയ ചരിത്രങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനോടകം തമിഴ്‌നാട്ടിൽ പത്തു കോടി കളക്ഷൻ കടക്കുന്ന ആദ്യത്തെ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് ചരിത്രം കുറിച്ചിട്ടുണ്ട്. അതേസമയം ചിത്രം ആഗോള ബോക്സ്ഓഫീസിൽ 100 കോടി കടന്നിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഫ്രൈഡേ മാറ്റിനിയാണ് ചിത്രത്തിന്റെ കളക്ഷനെക്കുറിച്ചുള്ള വിവരങ്ങൾ എക്‌സിലൂടെ പുറത്തുവിട്ടത്.

திகிலூட்டும் குணா குகை! மயான அமைதி! 2006ல் நடந்த அந்த சம்பவம்! மஞ்சுமெல் பாய்ஸ் உண்மைக் கதையா? | Is Manjummel boys a real story happened in 2006? - Tamil Oneindia

കേരളത്തിൽ ചിത്രം 40 കോടി കടക്കുന്നതിനുമുന്നെയാണ് ആ​ഗോളതലത്തിൽ 100 കോടിയിലേക്കെത്തിയത്. അതിനുകാരണമായത് ഓവർസീസിലെ മിന്നുന്ന പ്രകടനമാണ്. അതേസമയം, തമിഴ്‌നാട്ടിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം നിർവഹിച്ച ചിത്രം ഇറങ്ങിയപ്പോൾത്തന്നെ വലിയ രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്. തമിഴ്നാട് ബോക്സ്ഓഫീസിൽ പത്തുകോടി കളക്ഷൻ കടക്കുന്ന ആദ്യത്തെ മലയാള സിനിമയായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ. ഒരു ദിവസം 1200 ഷോകൾ വെച്ചാണ് ചിത്രം തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്.

Manjummel Boys Ending Explained: What Happens to The Group of Friends?

മഞ്ഞുമ്മൽ ബോയ്സിന് ഇത്രയധികം സ്നേഹം തന്നതിന് പ്രേക്ഷകരോട് നന്ദി പ്രകടിപ്പിച്ചു സൗബിനും രംഗത്തെത്തിയിരുന്നു. തന്ന സ്നേഹത്തിനു തമിഴ്നാട് പ്രേക്ഷകർക്ക് നന്ദി എന്നാണ് സൗബിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. റിലീസിനെത്തി പതിനൊന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ബുക്ക് മൈ ഷോയിലും ചിത്രം ഹിറ്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 233480 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.കേരളത്തിലെയും തമിഴ്നാട്ടിലെയും ഒട്ടുമിക്ക തിയറ്ററുകളിലും ഹൗസ്ഫുൾ ആയാണ് പ്രദർശനം തുടരുന്നത്.

Also watch this with us :

 

LEAVE A REPLY

Please enter your comment!
Please enter your name here