നൂറ് രാജ്യങ്ങൾ സന്ദർശിക്കണമെന്നാണ് എന്റെ ആഗ്രഹം: ഷംസുദ്ധീൻ നെല്ലറ

0
450

ന്ന് ഏകദേശം 63 രാജ്യങ്ങളിൽ പോയിട്ടുണ്ട്, ഈ വർഷം 100 രാജ്യങ്ങൾ പൂർത്തിയാക്കണമെന്നാണ് എന്റെ ആഗ്രഹം എന്ന്  ഷംസുദ്ധീൻ നെല്ലറ. ഫുഡ് പ്രോഡക്ട്‌സ്, ഹോട്ടല്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ നിറസാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഷംസുദ്ധീന്റെ പ്രതികരണം.

ഷംസുദ്ധീന്റെ വാക്കുകൾ…

ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് അന്ന് ഞാൻ യാത്ര വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, ഇന്നും അങ്ങനെ തന്നെയാണ്. ഇന്ന് ഏകദേശം 63 രാജ്യങ്ങൾ കഴിഞ്ഞു. ഈ ഒരു വർഷം അവസാനിക്കുമ്പോൾ അള്ളാഹു അനുഗ്രഹിക്കുകയാണെങ്കിൽ 70 കടക്കും, എന്റെ ഉദ്ദേശം ഒരു 100 രാജ്യങ്ങളാണ്, അതാണ് എന്റെ ആഗ്രഹം.

ആ ഡിഗ്രി സമയത്ത് എന്റെ ഒരു ടൂർ പോയത് പിടിക്കുകയും അതിനുശേഷമാണ് ഞാൻ ഇവിടെ എത്തുന്നത്. അന്നൊക്കെ ടെലിഫോൺ ഇല്ല എവിടെയും, പതിനഞ്ചു പൈസയുടെ കാർഡിൽ അങ്ങോട്ടും ഇങ്ങോട്ടും കത്തെഴുത്തും ചിലപ്പോൾ ഞങ്ങൾ ചെറിയ വെക്കേഷൻ ഒക്കെ ആണെങ്കിൽ ഇന്ന ദിവസം ഇന്ന സ്ഥലങ്ങളിലേക്ക് രാവിലെ പോയി രാത്രി വരുന്ന തരത്തിൽ ടൂർ പോവാമെന്ന് തീരുമാനിക്കും. അങ്ങനെ ഞാൻ എല്ലാ മാസവും ടൂർ പോവാൻ തീരുമാനിക്കും, എന്നിട്ട് ആതിരപ്പിള്ളി വാഴച്ചാൽ പോകും, തൃശൂർ റേഡിയോ സ്റ്റേഷൻ കാണാൻ പോകും, അല്ലെങ്കിൽ വാഴാനി ഡാം കാണാൻ പോകു൦ അങ്ങനെ പ്രകൃതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കെല്ലാം ഞാൻ എല്ലാവരെയും വിളിച്ചുകൊണ്ടുപോകും. അങ്ങനെയുള്ള ടൂർ വീട്ടിൽ ഉപ്പ പിടിച്ചു. അന്നൊക്കെ ടൂർ, സിനിമ കാണാൻ പോവുക എന്നൊക്കെ ദോഷമുള്ള അല്ലെങ്കിൽ തെറ്റായിട്ടുള്ള കാര്യമാണ്. കറങ്ങുക എന്നൊക്കെ പറയുന്നത് പൈസ ചെലവാക്കൽ ആണല്ലോ, അത് നാശമാണെന്നാണ് ചിന്തിക്കുന്നത്.

അന്ന് കള്ളുഷാപ്പിൽ നിന്ന് പുറത്തുവരുന്ന പോലെയാണ് സിനിമാ തീയേറ്ററിൽ നിന്ന് ആളുകൾ പുറത്തുവരുന്നത്. പക്ഷേ സിനിമയ്ക്ക് പണ്ടേ ഞാൻ പോവാറില്ല, താല്പര്യമില്ലായിരുന്നു. അങ്ങനെ ഈ ഒരു സംഭവം ഉണ്ടായതുകൊണ്ടാണ് ഞാൻ ദുബായിലേക്ക് വരുന്നത്. പഠിക്കാൻ എനിക്ക് കുറച്ച് മടിയുണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവു കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്, എന്റെ ചെറിയ റൂമിന്റെ അകത്ത് തന്നെ ഒരു മാപ്പ് വയ്ക്കാനായിരുന്നു. അന്നൊക്കെ പ്രിന്റിൽ ആയിരുന്നല്ലോ, മനോരമയുടെ കൂടെ ഒരു ഇയർബുക്ക് ഉണ്ടായിരുന്നു അതിന്റെ കൂടെ ഇടയ്ക്കൊരു മാപ്പ് കൊടുക്കും, ആ മാപ്പ് ഞാൻ കിടക്കുന്ന ഭാഗത്ത് ഒട്ടിച്ചു വയ്ക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഓരോ രാജ്യങ്ങൾ എവിടെ ആണെന്ന് വ്യക്തമായിട്ട് അറിയാൻ സാധിക്കും, അതൊരു ഇഷ്ടമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here