“കോക്കിന് സിനിമ ഇഷ്ടപെട്ടില്ലെങ്കിലും കോക്കിന്റെ അച്ഛനും അമ്മക്കും ഇഷ്ടപെടും” ‌; ധ്യാൻ ശ്രീനിവാസൻ

0
226

ധ്യാൻ ശ്രീനിവാസൻ നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയായിരുന്നു നദികളിൽ സുന്ദരി യമുന. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറി കൊണ്ടിരിക്കുകയാണ് സിനിമ. അതെ സമയം വിവാദ സിനിമ നിരൂപകൻ അശ്വന്ത് കോക്ക് നദികളിൽ സുന്ദരി യമുന മോശമാണെന്ന് പറഞ്ഞിരുന്നു. അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസാനിപ്പോൾ
മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

നടന്റെ വാക്കുകൾ…

“നദികളിൽ സുന്ദരി യമുന മോശം സിനിമയാണെന്നായിരുന്നു അശ്വന്ത് കോക്ക് റിവ്യു ചെയ്തത്. അത് അയാളുടെ മാത്രം അഭിപ്രായമാണ്. അശ്വന്തിന്റെ അച്ഛനെയും അമ്മയെയും കൂട്ടി അശ്വന്ത് ആ സിനിമ കാണാൻ പോകുവാണെങ്കിൽ അവർക്കത് ഇഷ്ടപെടും കാരണം ഞാൻ ഈ സിനിമയിൽ ടാർഗറ്റ് ചെയ്യുന്ന പ്രേക്ഷകർ തന്നെ ഒരു മുപ്പത്തഞ്ച്‌ വയസ്സിന് മുകളിലുള്ളവരാണ് അത് കൊണ്ട് തന്നെ ഈ സിനിമ ചെറുപ്പക്കാരുടെ പ്രീതിക്ക് പാത്രമാകണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. അവർക്കു ഇഷ്ട്ടപെടുകയാണെങ്കിൽ നല്ലത് അത്ര മാത്രമേ ഉള്ളു. ആർ ഡി എക്സ് പോലുള്ള നല്ല തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ഇടി പടങ്ങളൊക്കെ കണ്ടിരിക്കുന്ന ചെറുപ്പകാർക്കിടയിലേക്ക് നാട്ടിൻ പുറം പ്രമേയമാകുന്ന കുടുംബ ചിത്രവുമായി വന്നാൽ അതിനവിടെ യാതൊരു പ്രസക്തിയുണ്ടാകില്ല.

ഞാനീ സിനിമക്ക് പ്രതീക്ഷിക്കുന്ന പ്രേക്ഷകർ എന്റെയും അശ്വന്തിന്റെയും മാതാ പിതാക്കളുടെ പ്രായമുള്ള ആളുകളെയാണ്. അത്തരം പ്രേക്ഷകർക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടും എന്നുറപ്പുള്ളതു കൊണ്ട് തന്നേയാണ് ഈ സിനിമ നല്ല സിനിമയാണെന്ന് ഞാൻ പറഞ്ഞത്. ഞാൻ ഈ സിനിമ കണ്ട സമയത്ത് ഇതെനിക്ക് ഇഷ്ട്ടപെട്ടിട്ടുണ്ട് അപ്പോൾ ഞാൻ കരുതിയ അത്ര മോശം സിനിമയൊന്നുമല്ല ഇത്. അശ്വന്ത് കോക്ക്നു ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അയാളുടെ മാത്രം പ്രശ്നമാണ്. അത് കൊണ്ട് ഈ സിനിമക്ക് ആള് കയറാതിരിക്കുന്ന പ്രശ്‌നമൊന്നും സംഭവിക്കുകയില്ല. അശ്വന്തിന്റെ റിവ്യൂ വീഡിയോയുടെ കമന്റ് സെക്ഷനിൽ തന്നെ അയാളുടെ റിവ്യൂവിനെതിരെ വിമർശനം വന്നിട്ടുണ്ട്. നിരവധി പേര് പടം കണ്ടു നല്ലതാണെന്നു കമന്റ് ഇടുന്നുണ്ടു. കാണാത്ത ആളുകളാണ് മോശം സിനിമയാണെന്ന് അഭിപ്രായം പറയുന്നത് ഒരാള് പോലും സിനിമ മോശമാണെന്നു പറഞ്ഞിട്ടില്ല ആകെ വന്ന ഒരു മിക്സഡ് റിവ്യൂ പോലും അശ്വന്ത് കോക്കിന്റെതാണ്. അതിനർത്ഥം അശ്വന്തിനെന്തോ കുഴപ്പമുണ്ടെന്നാണ്. ഇവിടെ എപ്പോഴും നെഗറ്റീവ് വാർത്തകളും കണ്ടെന്റുകളുമാണ് വിറ്റു പോകുന്നത്. അത് കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്.”

LEAVE A REPLY

Please enter your comment!
Please enter your name here